
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ തുടര്‍ച്ചയായി ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവറാണ് യാത്രക്കാരുടെ ജീവന് ഭീഷണിയായി ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചത്.
ഫറോക്ക് മുതല്‍ പേട്ട വരെ 8 തവണയാണ് ഇയാള്‍ ഫോണ്‍ ചെയ്തത്. മോട്ടോര്‍ വാഹനവകുപ്പ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. നാളെ ഫറോക്ക് ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജറാകാനും നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ബസ് ഡ്രൈവറുടെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ പരിശോന കര്‍ശനമാക്കിയിരിക്കെയാണ് ഇത്തരത്തിലുളള ഡ്രൈവറുടെ അലംഭാവം പുറത്തുവന്നിരിക്കുന്നത്.






