
മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീന്‍ നോവുന്ന കാഴ്ചയാകുന്നു. ഉമ്മ ഷക്കീനയുടെ മരണവിവരം ഇനിയും അറിയിക്കാത്ത കുട്ടിയെ മലപ്പുറം ഡിഎംഒയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തകര്‍ന്ന വാനിനുള്ളില്‍ നിന്ന് പിന്നാലെ വന്ന ടാക്‌സി െ്രെഡവറാണ് മസ്‌നീനെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയിലെത്തിച്ചത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്നലെ പൊള്ളാച്ചി ആശുപത്രിയിലെത്തി മസ്‌നീനെ സന്ദര്‍ശിച്ചിരുന്നു.
അതേസമയം, വാന്‍ െ്രെഡവര്‍ മുഹമ്മദ് ഹാഫിസ് അടക്കം മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരിച്ച സാജിതയുടെ മകന്‍ ഷഹദീന്‍ (11), വാന്‍ െ്രെഡവര്‍ മുഹമ്മദ് ഹാഫിസ് (22), സ്‌കൂളിലെ െ്രെഡവര്‍ നൗഷാദ് (39) എന്നിവരാണ് ചികിത്സയിലുള്ളത്. ഇവര്‍ക്കായി ആശുപത്രിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിലെ വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ ഇന്നലെ വൈകുന്നേരം 5.20നാണ് വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകളെല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ച് വാന്‍ നിയന്ത്രണം വിട്ട് ഒന്‍പതാം വളവിലേക്ക് പതിച്ചത്. െ്രെഡവര്‍ ഉള്‍പ്പെടെ 13 പേര്‍ സഞ്ചരിച്ച വാനിലെ ഒന്‍പത് പേരാണ് ദാരുണമായി മരണപ്പെട്ടത്.
പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകന്‍ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്. താന്‍ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവര്‍ ഒപ്പം കൂടുകയായിരുന്നു.






