ഇന്ത്യയിലാണ് ലോകത്ത് ഏറ്റവും അധികം സ്കോച്ച് വിസ്കി ഇറക്കുമതി ചെയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 219 ദശലക്ഷം കുപ്പികളാണ് 2022ല്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. അതില്‍ അധികവും വിറ്റഴിക്കപ്പെടുകയും ചെയ്തു. ഫ്രാന്‍സ് കഴിഞ്ഞ വര്‍ഷം 205 ദശലക്ഷം കുപ്പികളാണ് ഇറക്കുമതി ചെയ്തത്. വിസ്കി ഉപഭോഗത്തില്‍ മുന്‍പ് ഇവര്‍ ഒന്നാമതായിരുന്നു.
ഇന്ത്യയുടെ മൊത്തം വിസ്കി വിപണിയുടെ രണ്ടു ശതമാനം മാത്രമാണ് സ്കോച്ച് വിസ്കി. ഈ കാര്യത്തില്‍ മുന്നില്‍ ഇന്ത്യ തന്നെയാണെന്ന് സ്കോച്ച് വിസ്കി അസോസിയെഷന് (swa) അറിയിച്ചു.
സ്കോച്ച് വിസ്കി ഇറക്കുമതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 60 ശതമാനം വര്‍ധനവുണ്ടായതായും അസോസിയേഷന് അറിയിച്ചു.
150 ശതമാനം മുതല്‍ 195 ശതമാനം വരെ കസ്റ്റംസ് തീരുവകളും മറ്റ് തീരുവകളും ഇന്ത്യയില്‍ ഈടാക്കുന്നുണ്ട്. ഇന്ത്യ യു കെ വ്യാപാര ചര്‍ച്ചകളുടെ പ്രധാന വിഷയമായിരുന്നു സ്കോച്ച് വിസ്കി തീരുവ കുറയ്ക്കുകയെന്നത്. ഇത് പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷയുണ്ട്. ഏകദേശം 100 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അങ്ങനെ സംഭവിച്ചാല്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് സ്കോച്ച് വിസ്കി എത്തുകയും വില്പന വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇന്ത്യയുടെ സ്കോച്ച് വിസ്കി ഉപയോഗം കുത്തനെ ഉയര്‍ന്നത് കോവിഡ് 19 മാന്ദ്യത്തിനിടെയായിരുന്നു. 131 ദശലക്ഷം കുപ്പി സ്കോച്ച് മാത്രമാണ് 2019ല്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്.
ഇന്ത്യയിലേക്കുള്ള സ്കോച്ച് വിസ്കി കയറ്റുമതിയുടെ അളവ് 200 ശതമാനത്തിലധികം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിസ്കി അസോസിയേഷന് പറയുന്നത് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യപാര കരാര്‍ നിലവില്‍ വന്നാല്‍ സ്കോട്ട്ലാന്‍ഡിലെ വിസ്കി കമ്പനികളുടെ കുപ്പികള്‍ രാജ്യത്തേക്ക് കൂടുതലായി എത്തുമെന്നാണ്.
2022-ല്‍ സ്കോച്ച് വിസ്കി ഉപഭോഗത്തില്‍ ഏഷ്യ യൂറോപ്പിനെ മറികടന്നിരുന്നു. ''ഏഷ്യ-പസഫിക് മേഖലയില്‍, പ്രത്യേകിച്ച് തായ്വാന്, സിംഗപ്പൂര്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ ഇക്കാര്യത്തില്‍ വലിയ വളര്‍ച്ച ഉണ്ടായിട്ടുണ്ട്'', എന്നും വിസ്കി അസോസിയേഷന് പറഞ്ഞു.






