
കൊച്ചി : പോലീസിന് കേസിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കേസ്, അറസ്റ്റ് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാന്‍ വരരുത്. മീശ പിരിച്ചു കാട്ടുന്നതൊക്കെ ചെറിയ പിളളരോട് മതിയെന്നും ഷിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
'കേസെന്ന് കേള്‍ക്കുമ്പോള്‍ ബോധം കെട്ട് പോകുന്നവരോ, മുണ്ട് നനയുന്നവരോ അല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എല്ലാ തോന്ന്യാസത്തിനും ഒപ്പം നിന്നിട്ട് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കരുത്.കേസെടുക്കാനല്ലേ നിങ്ങള്‍ക്ക് കഴിയൂ, വിചാരണയും വിധിയുമൊക്ക കോടതിയില്ലേ '' അത് ഞങ്ങള്‍ നേരിട്ടോളം'' ഷിയാസ് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ചാണ് മുഹമ്മദ് ഷിയാസിനെതിരെ പോലീസ് കേസെടുത്തത്. കളമശ്ശേരി പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.മെഡിക്കല്‍ കോളേജിലെ വ്യാജന ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കളമശ്ശേരിയില്‍ ശനിയാഴ്ച്ച കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയുടെ കോളറില്‍ പിടിച്ച് പോലീസ് ഉദ്യോഗസ്ഥന് വലിച്ചഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിമര്‍ശനത്തിന് കാരണമായി.എറണാകുളം ഡിസിസി പ്രസിഡന്റെ് മുഹമ്മദ് ഷിയാസ് പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റാണ് കേസിനാസ്പദം.






