
കെഎഫ്സിക്ക് ചിക്കന്‍ എന്ന വാക്കിന്റെ പൂര്‍ണാവകാശം നല്‍കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കെന്റക്കി ഫ്രൈഡ് ചിക്കന്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് എല്‍എല്‍സി കോടതിയില്‍ 'ചിക്കന്‍ സിങ്കര്‍' അതിന്റെ വ്യാപാര മുദ്രയായി രജിസ്റ്റര്‍ ചെയ്യുന്നത് നിഷേധിച്ചതിനെ തുടര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കെഎഫ്സിയുടെ ട്രേഡ് മാര്‍ക്കായി ചിക്കന്‍ സിങ്കര്‍ ആക്കണമെന്നതായിരുന്നു റീടെയില്‍ ഫുഡ് ചെയിന്റെ ആവശ്യം. കെഎഫ്സിക്ക് 'പനീര്‍ സിങ്കര്‍','സിങ്കര്‍'എന്നീ പദങ്ങളുടെ രജിസ്ട്രേഷന് ഉണ്ട്. 'ചിക്കന്‍' എന്ന വാക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് 'ചിക്കന്‍ സിങ്കര്‍' എന്ന വാക്കിന്റെ രജിസ്ട്രേഷന് നിരസിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സിങ്ക് എന്ന വാക്കിന് കെഎഫ്സിക്ക് മുന്നേ രജിസ്ട്രേഷന് നല്‍കിയിരുന്നു. എന്നാല്‍ ചിക്കന്‍ എന്ന വാക്കിന് ഇത്തരത്തില്‍ രജിസ്ട്രേഷന് നല്‍കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കൂടാതെ 'ചിക്കന്‍ സിങ്കര്‍' എന്ന ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനുള്ള കെഎഫ്സിയുടെ അപേക്ഷയില്‍ എതിര്‍പ്പുണ്ടെങ്കില്‍ മൂന്നുമാസത്തിനകം അറിയിക്കാനും ട്രേഡ്മാര്‍ക്ക് രജിസ്ട്രിയോട് കോടതി നിര്‍ദ്ദേശിച്ചു.
ട്രേഡ്മാര്‍ക്ക് നിയമം 2018 സെക്ഷന്‍ 9(1) (ബി) പ്രകാരമാണ് 'ചിക്കന്‍'എന്ന വാക്ക് രജിസ്റ്റര്‍ ചെയ്യുന്നത് നിരസിച്ചത്. സിങ്കര്‍, പനീര്‍ സിങ്കര്‍, ഹോട്ട് സിങ്കര്‍, സിങ്കര്‍ ഫെസ്റ്റിവല്‍, ടവര്‍ സിങ്കര്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വ്യാപാര മുദ്രകളുടെ രജിസ്ട്രേഷനുകള്‍ ഈ മള്‍ട്ടിനാഷണല്‍ റെസ്റ്റോറന്റ് ശൃംഖലയ്ക്കുണ്ട്. നിരവധി റസ്റ്റോറന്റുകളുളള ഫാസ്റ്റ് ഫുഡ് ശ്യംഖലയായ കെഎഫ്സി യുഎസിലെ ലൂയിസ് വില്ല ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.






