
കോഴിക്കോട് : മണാശേരിയില്‍ അപകടകരമായി സ്കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിനിയുടെ വാഹനം മുക്കം പോലീസ് പിടിച്ചെടുത്തു. സ്കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് ലൈസന്‍സില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തു.
വിദ്യാര്‍ത്ഥിനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അപകടകരമായി രീതിയില്‍ വാഹനം ഓടിച്ചതിനും ലൈസന്‍സ് ഇല്ലാത്തതിനുമാണ് കേസെടുത്തതെന്നും പോലീസ് വ്യക്തമാക്കി. സി.സി.ടി. വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ വെളളിയാഴ്ച രാവിലെ 11. 44 യോടെ മണാശേരി ജംഗഷനിലായിരുന്നു സംഭവം. മുക്കത്തു നിന്ന് കോഴിക്കോട് പോവുകയായിരുന്നു ബസിന് മുന്നിലൂടെ മുത്താലം ഭാഗത്തു നിന്ന് സ്കൂട്ടര്‍ അശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുകയായിരുന്നു. അതിവേഗമെത്തിയ സ്വകാര്യ ബസ് പെട്ടന്ന് ബ്രേക്ക് ഇട്ടതിനാല്‍ വിദ്യാര്‍ത്ഥനികള്‍ തലനാരഴിരക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.






