
മലയാളചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ സെല്‍ഫിയുടെ പ്രമോഷന്റെ തിരക്കിലാണ് താരങ്ങളായ അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയും. പ്രാേഷന്റെ ഭാഗമായി മുംബൈ മെട്രേയില്‍ അപ്രതീക്ഷിതമായി യാത്രക്കാര്‍ക്കൊപ്പം ഇരുവരും ചുവടുവെക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ‘മെയിന്‍ ഖിലാഡി ’എന്ന ഗാനത്തിനാണ് ഇവര്‍ ചുവടുവെക്കുന്നത്.
മുംബൈ ഡി എന്‍ നഗറിലുളള മെട്രോ സ്റ്റേഷനിലാണ് താരങ്ങള്‍ എത്തിയത്. പ്ലാറ്റ് ഫോമില്‍ കൂടി ഓടി മെട്രോയില്‍ കയറുന്ന ഇവരെ നമുക്ക് വീഡിയോയില്‍ കാണാം. ശേഷം മെട്രോ നീങ്ങത്തുടങ്ങുമ്പോഴാണ് ഇരുവരും മാസ്ക് മാറ്റുന്നത്. അപ്പോഴാണ് യാത്രക്കാര്‍ക്ക് ഇവരെ മനസിലാകുന്നത്. താരങ്ങളെ അപ്രതീക്ഷിതമായി കണ്ടപ്പോഴുളള യാത്രക്കാരുടെ ഞെട്ടലും മുഖത്ത് കാണാന്‍ കഴിയും. ഒടുവില്‍ ‘മെയിന്‍ ഖിലാഡി തൂ അനാരി ’എന്ന ഗാനത്തിന് താരങ്ങള്‍ നൃത്തവും ചെയ്തു. കൂടാതെ യാത്രക്കാര്‍ക്കൊപ്പം ഇരുവരും സെല്‍ഫികളുമെടുത്തു.
രാജ് മെഹ്തയുടെ സംവിധാത്തിലൊരുങ്ങുന്ന ചിത്രം ഫെബ്രുവരി 24 നാണ് തിയേറ്ററുകളിലെത്തുന്നത്.






