
ഷിംല: പേരിലെ ചില അക്ഷരങ്ങളും കാറിന്റെ ചില നമ്പറുകളും വലിയ ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവര്‍ നമ്മുടെ രാജ്യത്ത് ഏറെയാണ്. ചില ഫാന്‍സി നമ്പറിനായി വന്‍ തുക മുടക്കുന്നവരും നമ്മുടെ രാജ്യത്ത് ഏറെയുണ്ട്. സംഖ്യാശാസ്ത്രത്തില്‍ വിശ്വസിച്ചാലും ഫാന്‍സി നമ്പറില്‍ ഭാഗ്യം തേടിയതായാലും ഹിമാചല്‍ പ്രദേശില്‍ ഒരു നമ്പറിനായി ഒരാള്‍ കൊടുത്തത് ഒരു കോടി രൂപ.
'എച്ച്-പി-99-9999' എന്ന നമ്പറിനായി 1.12 കോടി രൂപയാണ് ഓണ്‍ലൈന്‍ ലേലം വിളിച്ചത്. തുക കേട്ട് ആദ്യം ഞെട്ടിയത് ഹിമാചലിലെ ഷിംല ജില്ലയിലെ കോട്ഖായി റജിസ്ട്രിംഗ് ആന്റ് ലൈസന്‍സിംഗ് അതോറിറ്റിയാണ്. ഒരു ഫാന്‍സി നമ്പറിനായി അത്രയും തുക കിട്ടുന്നത് ഇതാദ്യമായിരുന്നു. അമ്പരന്നു പോയ ഉദ്യോഗസ്ഥര്‍ ലേലം കൊണ്ടയാളുടെ വിശ്വാസ്യത പല തവണയാണ ഉറപ്പിച്ചത്.
ലേലം പൂര്‍ത്തിയായി പണം സ്വീകരിച്ച് നമ്പര്‍ അനുവദിച്ച ശേഷം മാത്രമേ ലേലത്തിന്റെ വിവരങ്ങള്‍ പുറത്തുവിടൂ. 1,12,15,500 ആണ് ലേലത്തുക. ഇതുവരെ സംസ്ഥാനത്ത് ടൂ വിലറായിട്ടും ഫോര്‍ വീലറായിട്ടും ഒരു നമ്പര്‍ ഇത്രയൂം തുകയ്ക്ക് വിറ്റുപോയിട്ടില്ലെന്ന് ഷിംല അധികൃര്ര് പറയുന്നു.






