
ബിഗ് ബോസ് താരം ഡോ. റോബില്‍ രാധാകൃഷ്ണനും, ഫാഷന്‍ ഡിസൈനര്‍ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നിശ്ചയ ദിവസം റോബിനും ആരതിയും പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്.
ആദ്യം കണ്ടപ്പോള്‍ തന്നെ തനിക്ക് ആരതിയോട് ഒരിഷ്ടം തോന്നിയിരുന്നു എന്നാണ് റോബിന് ഇപ്പോള്‍ വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയത്തിന് കൈയില്‍ മോതിരം ഇടുമ്പോള്‍ എന്തായിരിക്കും മനസ്സില്‍ എന്ന് ആരതി ചോദിച്ചപ്പോള്‍ മിഷന് കംപ്ളീറ്റട് എന്നു തനിക്ക് മറുപടി തന്നതായി ആരതിയും പറയുന്നു.നിശ്ചയത്തിന് ആരതി ധരിച്ച ലഹങ്ക ഏറെ ശ്രദ്ധനേടിയിരുന്നു. ആരതി സ്വന്തമായാണ് ലഹങ്ക ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ ലഹങ്കയുടെ വില ആകുമെന്ന് ആരതി തന്നെ പറഞ്ഞു. നാല് ദിവസം കൊണ്ട് ഉറക്കമിളച്ചിരുന്നാണ് ലഹങ്ക തുന്നിയെടുത്തതെന്നു ആരതി പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അടുത്തിടെ റോബിന് പറഞ്ഞിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് താല്പര്യമെന്നും പല പാര്‍ട്ടിക്കാരും തന്നെ സമീപിച്ചിരുന്നുവെന്നും റോബിന് പറഞ്ഞു. ബിഗ് ബോസിന് ശേഷമാണ് ആരതി പൊടിയെ റോബിന് കാണുന്നത്. പിന്നീട് ഇരുവരും ഇഷ്ടത്തിലാവുകയായിരുന്നു.






