
ബെംഗളൂരു: കര്‍ണാടകത്തില്‍ രണ്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോരില്‍ ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥ പുറത്തുവിട്ടു. കര്‍ണാടകയില്‍ ഏറ്റവും തിളങ്ങി നിന്നിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പകയില്‍ ഐഎഎസുകാരിയും ദേവസ്വം കമ്മിഷണറുമായ രോഹിണി സിന്ധുവിന്റെ സ്വകാര്യചിത്രങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥയും കര്‍ണാടക കരകൗശല വികസന കോര്പറേഷന് എംഡിയുമായ ഡി.രൂപയാണ് പുറത്തുവിട്ടത്.
പുരുഷ ഐഎഎസ് ഓഫിസര്‍മാര്‍ക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്ന് ആരോപിച്ച് ഫെയ്സ്ബുക്ക് വഴിയാണ് ചിത്രങ്ങള്‍ രൂപ പ്രചരിപ്പിച്ചത്. തന്റെ വാട്സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങള്‍ രൂപ വ്യക്തിഹത്യ ചെയ്യാന്‍ ഉപയോഗിച്ചിരിക്കുകയാണെന്നും ഇതിനെതിരേ സര്വീസ്ചട്ടങ്ങളുടെ ലംഘനം കാട്ടി നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.
ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി നില നില്ക്കുന്ന പകയുടെ പുതിയ രൂപമാണ് രൂപയുടെ ഫോട്ടോഗ്രാഫ് പുറത്തുവിടലിലൂടെ വന്നിരിക്കുന്നത്. മാനസീകരോഗം വലിയൊരു പ്രശ്നമാണെന്നും അതിന് ചികിത്സയും കൗണ്‍സിലിംഗുമാണ് ആവശ്യമെന്നും രോഹിണി സിന്ധുരി പറഞ്ഞു. ജെ.ഡി.എസ് എംഎല് സ.ര. മഹോഷിനൊപ്പം ഒരു റെസ്റ്റോറന്റില്‍ ഇരിക്കുന്ന രോഹിണിയുടെ ചിത്രം പുറത്തു വന്നതോടെയാണ് വിവാദം തുടങ്ങിയത്.
മൈസൂരില്‍ കളക്ടറായിരിക്കെ മഹേഷുമായി കടുത്ത പോരടിച്ചിരുന്നയാളാണ് രോഹിണി. സ.ര മഹേഷിന്റെ സ.ര കണ്വന്ഷന് ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ മഹേഷ് നല്കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ശനിയാഴ്ച നടത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ രോഹിണി സിന്ധൂരി സ.ര. മഹേഷുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ യൂട്യൂബ് ലിങ്ക് രൂപ ഇട്ടിരിന്നു. ഇതിനൊപ്പം സിന്ധൂരി നടത്തിയെന്ന് ആരോപിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തന്റെ സ്വകാര്യ ചിത്രങ്ങള്‍ അയച്ചെന്നതടക്കം 19 കാര്യങ്ങള്‍ ലിസ്റ്റിട്ട് നിരത്തിയിട്ടുണ്ട്. ഇതില്‍ ഐപിഎസ് ഉദ്യോഗസ്ഥന് ഡി.കെ. രവിയെയും വലിച്ചിഴച്ചിട്ടുണ്ട്. മാന്യനായ ഇയാളെ കാര്യങ്ങള്‍ കൈവിട്ടുപോയപ്പോള്‍ സിന്ധൂരി ഇയാളുടെ ചാറ്റ് ബ്ളോക്ക് ചെയ്തെന്ന സിബിഐ റിപ്പോര്‍ട്ടിലെ പരാമര്‍ശം വരെ രൂപ വിട്ടിട്ടുണ്ട്.
ഇതിനൊപ്പം രോഹിണി തന്റെ അത്ര മാന്യമല്ലാത്ത ചിത്രങ്ങള്‍ അനേകം ഐഎഎസുകാര്‍ക്ക് അയച്ചിട്ടുണ്ടെന്നും ഈ ചിത്രങ്ങള്‍ തന്റെ പക്കലുണ്ടെന്നും അത് അത്ര സ്വകാര്യതയല്ലെന്നും രൂപ പറഞ്ഞു. രൂപയുടെ ആരോപണങ്ങള്‍ വൈറലായി മാറിയതോടെ ഇതിനെതിരേ ഞായറാഴ്ച സിന്ധൂരി പ്രസ്താവന ഇറക്കിയിരുന്നു. ''മാനസീകരോഗമുള്ളവര്ക്ക് വേണ്ടത് ചികിത്സയും കൗണ്സിലിംഗുമാണെന്നും ഇത്തരം കാര്യങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് പിടിപെട്ടാല്‍ കൂടുതല്‍ അപകടകരമാകുമെന്നും സിന്ധൂരി ആരോപിച്ചു. രൂപ തനിക്കെതിരേ അപവാദപ്രചരണം നടത്തുകയാണെന്നും അത് അവളുടെ നിലവാരമാണെന്നും അവര്‍ ജോലി ചെയ്തിരുന്ന എല്ലായിടത്തും ഇത് ചെയ്തതാണെന്നും ആക്ഷേപിച്ചു.






