
മുംബൈ: വിദേശയാത്രയ്ക്ക് ഇന്ത്യക്കാര് ചെലവഴിക്കുന്ന തുകയുടെ കണക്കുകള് പുറത്ത്. 2022-23 സാമ്പത്തിക വര്ഷത്തെ ആദ്യ ഒമ്പത് മാസം (ഏപ്രില് -ഡിസംബര്) വിദേശയാത്രയ്ക്ക് ചെലവഴിച്ചത് 10 ബില്യണ് ഡോളര് (ഏകദേശം 827,655,000,000 ഇന്ത്യന് രൂപ). കോവിഡിനു മുന്പുള്ള കാലത്തെ അപേക്ഷിച്ച് ഇത് വളരെ വലിയ തുകയാണെന്നും റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്ട്ടില് പറയുന്നു. 2020 സാമ്പത്തിക വര്ഷത്തില് ഇത് 7 ബില്യണ് ഡോളര് ആയിരുന്നു.
ആര്ബിഐ റിപ്പോര്ട്ട് പ്രകാരം 2022 ഡിസംബറില് മാത്രം ഇന്ത്യക്കാര് വിദേശയാത്രയ്ക്ക് ചെലവഴിച്ചത് 1,137 മില്യണ് ഡോളര് (ഏകദേശം 11,330,803,515.00 രൂപ) ആണ് ഏപ്രില് മുതല് ഡിസംബര് വരെയുള്ള കണക്ക് പ്രകാരം അത് 9,947 മില്യണ് ഡോളര് ആണെന്നും ആര്ബിഐ പറയുന്നു.
വിദ്യാഭ്യാസം, ബന്ധുക്കളുടെ ആവശ്യങ്ങള്, സമ്മാനങ്ങള് നിക്ഷേപങ്ങള് എന്നീ നിലകളില് 19,354 മില്യണ് ഡോളര് (1,59,90,15,867 രൂപ) ഈ സാമ്പത്തിക വര്ഷത്തെ ഒമ്പത് മാസം ചെലവഴിച്ചു. 2022 വര്ഷത്തില് അത് 19,610 മില്യണ് ഡോളര് (1,62,03,93,910 രൂപ) ആയിരുന്നു.
നടപ്പ് സാമ്പത്തിക വര്ഷം വിദേശ വിനോദ യാത്രികരുടെ എണ്ണത്തില് 51% വര്ധനവുണ്ടായി. 2022 വര്ഷത്തില് 35% വര്ധനവ് ആയിരുന്നു. എന്നാല് കോവിഡ് മഹാമാരിയെ തുടര്ന്ന് 2021ല് വിദേശ സഞ്ചാരികളുടെ എണ്ണം 25% ആയി താഴ്ന്നിരുന്നു.
അതേസമയം, വിദേശ യാത്രകള് വര്ധിച്ചപ്പോള് വിദേശത്തുള്ള ബന്ധുക്കള്ക്ക് വേണ്ടിയുള്ള ചെലവഴിക്കല് ഗണ്യമായി കുറഞ്ഞുവെന്ന് ആര്ബിഐ പറയുന്നു. 2018ല് ബന്ധുക്കള്ക്കായി ചെലവഴിച്ച 26% തുകയില് നിന്ന് 2023 എത്തിയപ്പോള് 15% ആയി കുറഞ്ഞു.
വിദേശ ഓഹരികളിലുള്ള നിക്ഷേപം കഴിഞ്ഞ അഞ്ച് വര്ഷമായി മാറ്റമില്ലാതെ തുടരുകയാണ്. 10 ബില്യണ് ഡോളറാണ് ഓരോ വര്ഷവും ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം. വിദ്യാഭ്യാസത്തിനുള്ള ചെലവഴിക്കലും കുറഞ്ഞിട്ടുണ്ട്. എന്നാല് സാമ്പത്തിക വര്ഷത്തിന്റെ അവസാന പാദത്തില് ഇത് കുതിച്ചുയരുമെന്നാണ് സൂചന.







Comments