
കോട്ടയം: കാരാപ്പുഴ സ്വദേശിയും രാഹുല്‍ ഗാന്ധിയുടെ മുന്‍ അംഗരക്ഷകനുമായ കെ എം ബൈജുവിനെ ഡല്‍ഹിയില്‍ നിന്നുമുള്ള എഐസിസി അംഗമായി തിരഞ്ഞെടുത്തു. അംഗരക്ഷകസ്ഥാനം രാജിവെച്ചായിരുന്നു ബൈജു രാഹുല്‍ഗാന്ധിയുടെ ഓഫീസിന്റെ ചുമതല ഏറ്റെടുക്കുന്നത്.
ഗുലാം നബി ആസാദുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നേരത്തേ ബൈജു ശ്രദ്ധയായിട്ടുണ്ട്. അദ്ദേഹം രാജി വെക്കുന്ന ഘട്ടത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളാണ് കാരണമായത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് അംഗരക്ഷകരാണെന്നായിരുന്നു അദ്ദേഹം പ്രസ്താവന നടത്തിയിരുന്നത്. കോണ്‍ഗ്രസ് പാരമ്പര്യമൊ സംഘടനാപരമായ പ്രവര്‍ത്തന പരിചയമോ എടുത്ത് പറയാനില്ലാത്ത ബൈജുവിനെ എഐസിസിയില്‍ അംഗമാക്കിയതില്‍ ശക്തമായ വിമര്‍ശനങ്ങള്‍ പലഭാഗത്തുമായി ഉയരുന്നുണ്ട്. കെ വി തോമസ് അടക്കമുള്ള മുതിര്‍ന്ന
കോണ്‍ഗ്രസ് നേതാക്കള്‍ ഇദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
എഐസിസി പട്ടികയില്‍ കേരളത്തില്‍ നിന്നും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും കെ സുധാകരന് പക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് അവസാന പേരുകാരനായി ബൈജുവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസില്‍ പ്രാദേശിക തലത്തിലടക്കം ധാരാളം മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയിലെ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ മലയാളികള്‍ക്ക് അവസരം വേണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നു. അവരെ ഞെട്ടിച്ചാണ് ബൈജുവിന് ഈ സ്ഥാനക്കയറ്റം നല്‍കുന്നത്.






