
വെള്ളപ്പൊക്കവും കാട്ടുതീയും ചൂടുകാറ്റും കടല്കയറലുമെല്ലാം നേരിടേണ്ടി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ രൂക്ഷത നേരിടാന്‍ സാധ്യതയുള്ള ലോകത്തെ പ്രദേശങ്ങളില്‍ നമ്മുടെ കേരളവും. ഇന്ത്യയില്‍ ഒമ്പത് സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള പട്ടികയില്‍ തീവ്രതയുടെ കാര്യത്തില്‍ 52 ാമതാണ് കേരളം. ആദ്യ 50 ഇടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.
'ഗോസ് ഡൊമസ്റ്റിക് ക്ളൈമറ്റ് റിസ്ക്ക്' എന്ന് പേരിട്ട് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരിസ്ഥിതിയ്ക്ക് കേടുപാടുകള്‍ വരുത്തിയുണ്ടാക്കിയ നിര്‍മ്മാണങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി മാറിയിട്ടുള്ളത്. 2050 ല്‍ ലോകത്തുടനീളമായി 2,600 സംസ്ഥാനങ്ങളെയും പ്രവിശ്യകളെയും കാലാവസ്ഥാ പ്രശ്നം ബാധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
നിര്‍ഭാഗ്യവശാല്‍ 80 ശതമാനത്തോളം റിസ്ക്ക് വരുന്ന ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയും അമേരിക്കയും ഇന്ത്യയുമുണ്ട്. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളെ ബാധിക്കുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് പിന്നിലാണ് ചൈന. ഇന്ത്യയില്‍ ബീഹാറാണ് ഏറ്റവും മുന്നില്‍ 22 ആണ് ബീഹാറിന്റെ സ്ഥാനം. ഉത്തര്‍പ്രദേശ് 25 ാമതും ആസാം 28 ാമതും രാജസ്ഥാന് 32 ാമതും തമിഴ്നാട് 36 ാമതും മഹാരാഷ്ട്ര 38, ഗുജറാത്ത് 48, പഞ്ചാബ് 50, കേരളം 52 എന്നിങ്ങനെയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കാലാവസ്ഥയുടെ അപകടസാധ്യതയില്‍ 1990 ല്‍ നിന്നും 330 ശതമാനമാണ് ആസാമില്‍ കൂടിയിരിക്കുന്നത്. പാകിസ്താനില്‍ നിന്നും സിന്ധ് പ്രവിശ്യ ഉള്‍പ്പെടെയുള്ള പല സ്ഥലങ്ങളും പട്ടികയിലെ ആദ്യ 100 ലുണ്ട്. സിന്ധ് പ്രവിശ്യയില്‍ ഒമ്പത് ലക്ഷം വീടുകളെ താറുമാറാക്കും.
ആദ്യ 50 ല്‍ വരുന്ന മറ്റു രാജ്യങ്ങള്‍ ബ്രസീല്‍, പാകിസ്താന്, ഇന്തോനേഷ്യ, എന്നിവയാണ്. നഗരങ്ങളുടെ പട്ടികയെടുത്താല്‍ ബ്രിട്ടനിലെ ലണ്ടനും ഇറ്റലിയിലെ മിലാനും വെനീസും ജര്‍മ്മന്‍ നഗരമായ മ്യൂണിക്കും പെടും. എക്സ്ഡിഐ എന്ന ഗ്രൂപ്പാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. ആള്‍ക്കാരുടെ താമസം, വാണിജ്യകേന്ദ്രങ്ങള്‍, വ്യവസായിക കെട്ടിടങ്ങള്‍ എന്നിവയുടെയെല്ലാം കുറവ് പരിഗണിച്ചാണ് അപകടസാധ്യതയുടെ റാങ്കിംഗ് തീരുമാനിച്ചത്.






