ന്യൂഡല്‍ഹി; വെയിറ്റിങ് ലിസ്റ്റിലുളള ടിക്കറ്റ് കാന്‍സല്‍ ചെയ്യാതെ വരുന്നതിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിലൂടെയും റെയില്‍വേയ്ക്ക് പ്രതിദിനം ഏഴ് കോടി രൂപയോളമാണ് ലഭിക്കുന്നത്. 2019 മുതല്‍ 2022 കാലത്ത് ശരാശരി ഇത്രയും തുക റെയില്‍വേക്ക് ഇങ്ങനെ ലഭിച്ചതെന്ന് വിവരാകാശ രേഖയിലെ കണക്ക് പറയുന്നു.
31 കോടിയിലധികം ടിക്കറ്റുകളാണ് 2019നും 2022നുമിടയിലായി റദ്ദാക്കപ്പെട്ടത്. 6297 കോടി രൂപ വരുമാനം ഇത് വഴി ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചു. ശരാശരി കണക്കാക്കുമ്പോള്‍ ഓരോ ദിവസവും ശരാശരി 4.31 കോടി രൂപയാണ് റെയില്‍വേക്ക് ലഭിക്കുന്നത്.
റെയില്‍വേയുടെ വരുമാനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 32 ശതമാനം വര്‍ധനവുണ്ടായതായി മന്ത്രാലയം പറഞ്ഞു. 2021ല്‍ 1,660 കോടി രൂപയുണ്ടായിരുന്നത് 2022ലെത്തിയപ്പോള്‍ 2,184 കോടി രൂപയായി ഉയര്‍ന്നു.
796 കോടി രൂപയാണ് 2020ല്‍ ടിക്കറ്റ് കാന്‍സലേഷനിലൂടെ ആകെ ലഭിച്ചത്. ഇത് ആറ് കോടിക്കടുത്ത് വര്‍ധിച്ച് 2022 ആയപ്പോള്‍ 2,184 കോടി രൂപയായി. 2019 മുതല്‍ 2022 വരെയായി 9.03 കോടി പേര് വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തിരുന്നില്ല. 4,107 കോടി രൂപയാണ് ഇത് വഴി റെയില്‍വേക്ക് ലഭിച്ചത്.






