
വാഷിംഗ്ടണ്‍: അമേരിക്കയിലെ ആദ്യ ജാതിവിരുദ്ധ നഗരമായി സീറ്റില്‍ മാറി. സിറ്റി കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ ജാതി അടിസ്ഥാനമാക്കിയുള്ള എല്ലാ വിവേചനങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. സീറ്റിലില്‍ ഇതൊരു തുടക്കമാണെന്നും അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇന്തോ - അമേരിക്കന്‍ കൗണ്‍സിലേഴ്സ് പറഞ്ഞു.
ജാതി തിരിച്ചുള്ള പക്ഷപാതവും നിയമവിരുദ്ധമാണ്. അസേമയം നിരോധനത്തെ എതിര്‍ത്ത് അനേകം ഹിന്ദു അമേരിക്കന്‍ ഗ്രൂപ്പുകളും രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം വിവേചനങ്ങളെ എതിര്‍ക്കുന്ന അനേകം നിയമങ്ങള്‍ അമേരിക്കന്‍ നിയമത്തിലുണ്ടെന്നും ഈ തീരുമാനം തിടുക്കപ്പെട്ട് പുതിയതായി എടുക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നും ഹിന്ദു ഗ്രൂപ്പുകള്‍ പറയുന്നു.
വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ഇന്ത്യന്‍ അമേരിക്കക്കാരായവര് വെറും രണ്ടു ശതമാനം മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ജാതിവിവേചനം ഇവിടെ ചെറിയ കാര്യം മാത്രമാണെന്നും വിമര്‍ശകര്‍ പറയുന്നു. അതേസമയം 1948 ല്‍ ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള കാര്യമാണെങ്കിലും ജാതി വിവേചനം ഇപ്പോഴും തുടരുന്നുണ്ട്. അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ ജനസംഖ്യ ഇന്ത്യക്കാരാണ്.
അമേരിക്കയില്‍ വംശീയവിവേചനം നിയമം മൂലം എതിര്‍ത്തിട്ടുണ്ടെങ്കിലും ദക്ഷിണേഷ്യന്‍ വംശജര്‍ കൂടുതലായുള്ള അമേരിക്കയിലെ ഇടങ്ങളില്‍ ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 150,000 ആണ് ജനസംഖ്യ. ഇതില്‍ ഭൂരിഭാഗവും ഗ്രേറ്റര്‍ സീറ്റിലിലാണ് കൂടുതല്‍ പേരും. ഇത്തരം വിവേചനങ്ങള്‍ 250 ദശലക്ഷം പേരെ ബാധിക്കുന്നതാണെന്ന് 2016 ലെ യുഎന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.






