അശ്ലീല വീഡിയോ കാണുന്നതിനെ കുറിച്ചുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കിഷോര്‍ പട്ടേല്‍ (33)ആണ് ഭാര്യ കാജലിയെ കൊലപ്പെടുത്തിയത്. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ഭാര്യയെ കിഷോര്‍ പട്ടേല്‍ തിങ്കളാഴ്ച്ച രാവിലെയാണ് ആക്രമിച്ചത്. 40 ശതമാനം പൊള്ളലേറ്റ യുവതി ചൊവ്വാഴ്ച്ച രാവിലെ മരിച്ചു. ഇതോടെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്ന പ്രതിക്കെതിരേ കൊലക്കുറ്റംകൂടി ചുമത്തി.
പ്രതി അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലി ഭാര്യയുമായി വഴക്ക് നടന്നു അത് കൊലപാതകത്തിലേക്ക് എത്തിചേരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭര്‍ത്താവ് അശ്ലീവ വീഡിയോ കാണുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി വീഡിയോ കാണുന്നത് നിര്‍ത്തണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. അടുത്ത ദിവസവും തര്‍ക്കം തുടര്‍ന്നു, ഇതിനിടെയാണ് യുവാവ് ഭാര്യയെ ഉപദ്രവിച്ചതെന്നും പിന്നാലെ തീകൊളുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇരുവരും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. കൊല്ലപ്പെട്ട കാജലിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.






