
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു.) െവെസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട െഹെക്കോടതി ഡിവിഷന് ബെഞ്ച് വിധിക്കെതിരേ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നു വ്യക്തമായതോടെ തടസഹര്‍ജി (കേവിയറ്റ്) നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ തീരുമാനം. ഇന്നുതന്നെ ഹര്‍ജി ഫയല്‍ ചെയ്യാനാണു നിര്‍ദേശം. തങ്ങളുടെ ഭാഗം കേള്‍ക്കാതെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് തടസഹര്‍ജി നല്‍കുന്നത്.
ഗവര്‍ണര്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണി ഹാജരാകുമെന്നാണു കരുതുന്നത്. സംസ്ഥാനത്തിനുവേണ്ടി പ്രമുഖ ഭരണഘടനാവിദഗ്ധനുംമുതിര്ന്ന അഭിഭാഷകനുമായ കെ.കെ. വേണുഗോപാലിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. കണ്ണൂര്‍ സര്‍വകലാശാല കേസിലും കെ.കെ. വേണുഗോപാലാണ് ഹാജരായത്.
െവെസ് ചാന്‍സലര്‍ നിയമനത്തിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനു തന്നെയാണെന്നും സംസ്ഥാന സര്‍ക്കാരിനെ മറികടന്നു സാങ്കേതിക സര്‍വകലാശാലയില്‍ സ്ഥിരം വി.സിയെ നിയമിക്കാന്‍ ചാന്‍സലര്‍ക്കാകില്ലെന്നുമാണു ഡിവിഷന് ബെഞ്ച് വിധി. അതേസമയം, സര്‍ക്കാരിനു പാനല്‍ നല്‍കാമെന്ന െഹെക്കോടതി വിധി കെ.ടി.യു. ചട്ടത്തിനു വിരുദ്ധമെന്നാണു രാജ്ഭവന്റെ വിലയിരുത്തല്‍. അതിനാല്‍, നിയമവിദഗ്ധരുമായി ആലോചിച്ചു സുപ്രീം കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്.
സാങ്കേതിക സര്‍വകലാശാല വി.സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ പട്ടികയില്‍നിന്ന് ഗവര്‍ണര്‍ ഉടന്‍ നിയമനം നല്‍കില്ലെന്ന് സൂചന. കോടതിവിധിയില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് രാജ്ഭവന്റെ വിശദീകരണം. സര്‍ക്കാര്‍ ചെയ്തതും ഗവര്‍ണര്‍ ചെയ്തതും ശരിയാണെന്ന രീതിയിലാണ് വിധി വന്നിരിക്കുന്നത്.
സര്‍വകലാശാലയുടെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക വി.സിയെ നിയമിക്കണമെന്നാണ് കോടതി ഒരിടത്തു പറയുന്നത്. അങ്ങനെയാണെങ്കില്‍ പ്രോ വി.സിയേയോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയേയോ മറ്റ് വി.സിമാരോയൊ ആണ് നിയമിക്കേണ്ടത്. അതോടൊപ്പം യു.ജി.സി. യോഗ്യത വേണമെന്നും കോടതി പറയുന്നു. നിലവില്‍ പ്രോ വി.സിയില്ല. ഉന്നതവിദ്യഭ്യാസ സെക്രട്ടറിക്കാണെങ്കില്‍ യു.ജി.സി യോഗ്യതയില്ല.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മറ്റ് സര്‍വകലാശാലകളില്‍ വി.സിമാരുംഇപ്പോള് ഇല്ല. പിന്നെ ആര്‍ക്കാണ് പദവി നല്‍കുകയെന്നാണ് രാജ്ഭവന്റെ സംശയം.






