
തിരുവനന്തപുരം : യുവജന കമ്മിഷന് അധ്യക്ഷ ചിന്താ ജെറോം പിഎച്ച്.ഡി. നേടുന്നതിനായി കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍ വീഴ്ചകളൊന്നുമില്ലെന്ന് മുന്‍ പി.വി.സി: ഡോ: പി.പി. അജയകുമാര്‍.
പ്രബന്ധം താന്‍ പൂര്‍ണമായി പരിശോധിച്ചതാണെന്ന് കേരള സര്‍വകലാശാല വി.സിക്കു നല്കിയ വിശദീകരണത്തില്‍ ഗവേഷക െഗെഡായിരുന്ന അദ്ദേഹം വ്യക്തമാക്കി. പ്രബന്ധം സംബന്ധിച്ച് ഇതുവരെ അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
വാഴക്കുലയുടെ രചയിതാവിന്റെ പേരു മാറിയതു നോട്ടപ്പിശക് ആണ്. ആ പിശക് തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം ഡോ. അജയകുമാര്‍, വി.സി ക്കു നല്കിയ മറുപടിയിലും ആവര്‍ത്തിച്ചു.
പ്രബന്ധത്തിനു മറ്റു പ്രസിദ്ധീകരണങ്ങളുമായുള്ള സമാനത പത്തുശതമാനത്തിനു താഴെയാണ്. യു.ജി.സി. വ്യവസ്ഥ പ്രകാരമുള്ള പരിശോധനകള്‍ നടത്തിയിട്ടുണ്ട്. പ്രബന്ധം പൂര്‍ണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണെന്നും െഗെഡിന്റെ വിശദീകരണത്തില്‍ പറയുന്നു.
പ്രബന്ധം പല ലേഖനങ്ങളില്‍ നിന്നും കോപ്പിയടിച്ചതാണെന്നും അക്ഷരതെറ്റുകളും വ്യാകരണ പിശകുകളും വ്യാപകമാണെന്നും യൂണിവേഴ്സിറ്റിയുടെ വെബ് െസെറ്റില്‍ അപ്ലോഡ് ചെയ്ത പ്രബന്ധം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു.
ഇതുപരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍ കേരള വി.സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ െഗെഡിന്റെ വിശദീകരണം ലഭിക്കാത്തതിനാല്‍ വി.സിക്ക് ഇതുവരെ ഗവണര്‍ക്കു പ്രാഥമിക റിപ്പോര്‍ട്ട് നല്കാനുമായിരുന്നില്ല.
പിഎച്ച.്ഡി. പ്രവേശനവുമായി മായി ബന്ധപ്പെട്ട ഫയലുകള്‍, പ്രബന്ധത്തിന്റെ ഒറിജിനല്‍ പതിപ്പ്, മൂല്യനിര്‍ണ്ണയം നടത്തിയ തമിഴ്നാടിലെയും, ബനാറസിലെയും സര്‍വകലാശാല പ്രഫസര്‍മാരുടെ റിപ്പോര്‍ട്ടുകള്‍, ഓപ്പണ്‍ ഡിഫന്‍സ് രേഖകള്‍ എന്നിവ വി.സി. ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് ഇവയൊക്കെ രജിസ്ട്രാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.2011 ല്‍ ഗവേഷണത്തിന് കേരളയില്‍ പ്രവേശനം ലഭിച്ച ചിന്ത, 2020 ല്‍ യുവജന കമ്മിഷന് അധ്യക്ഷയായിരിക്കുമ്പോഴാണ് ഗവേഷണം പൂര്‍ത്തിയാക്കി തീസിസ് സമര്‍പ്പിച്ചത്. 2021 ല്‍ സര്‍വകലാശാല പിഎച്ച്.ഡി. ബിരുദവും നല്കി.






