പാലക്കാട് : പാലക്കാട് പാടൂര്‍ ഉത്സവത്തിനിടെ കൊമ്പന് തെച്ചിക്കോട് രാമചന്ദ്രന് ഇടഞ്ഞു. എഴുന്നള്ളത്തിന് ആനപ്പന്തലില്‍ അണിനിരന്നതിന് ശേഷമാണ് സംഭവം . രാമചന്ദ്രന് മുന്നോട്ട് ഓടുകയായിരുന്നു. പ്രതീക്ഷിക്കാതെ ഉണ്ടായ സംഭവത്തില്‍ ഉത്സവം കാണാണ് എത്തിയ ജനക്കൂട്ടം പരിഭ്രാന്തരാവുകയായിരുന്നു. എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും കൃത്യസമയത്ത് ഇടപ്പെട്ട് ആനയെ തളച്ചത് കൊണ്ട് വന്‍ അപകടം ഒഴിവായി.
രാമചന്ദ്രന്റെ പിന്നില്‍ നിന്നിരുന്ന ആന ചിഹ്നം വിളിച്ചതിനെ തുടര്‍ന്ന് പേടിച്ചായിരുന്നു രാമന് മുന്നോട്ടോടിയത്. ഈ സമയം ഒന്നാം പാപ്പാന് അനയുടെ ഇടയില്‍ പെട്ടു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇയ്യാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആണ് അപകടത്തില്‍പെട്ട ഒന്നാം പാപ്പാന്. പരുക്കേറ്റ രാധിക, അനന്യ എന്നിവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments