
പാലക്കാട് : മസാജ് സെന്ററുകളുടെ മറവില്‍ ലഹരി ഇടപാടുകള്‍ നടത്തിയ കണ്ണൂര്‍ സ്വദേശിനിയായ ശില്‍പ്പ എന്ന യുവതിയെ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു . ഒരാഴ്ച്ച മുമ്പ് 11.70 ഗ്രാം എംഡിഎംഎയുമായി പിടിയിലായ കുനിശ്ശേരി സ്വദേശി അഞ്ചല്‍, മഞ്ഞളൂര്‍ സ്വദേശി മിഥുന് എന്നിവരെ പോലീസ് പിന്തുടര്ന്ന് നടത്തിയ അന്വേഷണമാണ് യുവതിയിലേക്ക് നയിച്ചത്.
പോലീസിന്റെ കൃത്യമായ നിരീക്ഷണമാണ് യുവാക്കളെ കുടുക്കിയത് . ആവശ്യക്കാര്‍ക്ക് ലഹരി നല്കാന് കാത്തുനില്കുന്നതിനിടയിലാണ് പിടിയിലാത്. ഇവരുടെ ഫോണില്‍നിന്നാണ് ശില്പയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ലഹരി ആവശ്യപ്പെട്ടുള്ള വാട്സാപ്പ് സന്ദേശങ്ങളും പോലീസിന് ലഭിച്ചു .അഞ്ച് ദിവസത്തിലധികം ശില്പയെ നിരീക്ഷിച്ചശേഷമാണ് പിടികൂടിയത്.
മസാജ് സെന്ററുകളിലായി വിവിധ ജില്ലകളില്‍ ജോലി നോക്കിയിട്ടുണ്ട് പിടിയിലായ യുവതി . ഈ സമയത്ത് പരിചയപ്പെട്ട യുവാക്കളില്‍ നിന്നാണ് ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നത് .ലഹരി വില്പനയുടെ സാധ്യത മനസിലാക്കിയ യുവതിക്ക് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
യുവതിയുടെ മൊഴിയില്‍ ലഹരി കൈമാറ്റ ഇടങ്ങളായി മസാജ് സെന്ററുകളെ ഉപയോഗിച്ചതായി പറയുന്നു. ഫോണ്‍ വഴി പതിവ് ഇടപാടുകാരില്‍ നിന്നാണ് ലഹരി വാങ്ങിയിരുന്നത്. സംഘത്തില്‍ കൂടുതല്‍ യുവാക്കളും സ്ത്രീകളും ഉള്‍പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു.






