
വര്‍ക്കല : ഇന്ന് രാവിലെ 6.30 ഓടെയാണ് വര്‍ക്കല ബീച്ചില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ ഒമ്പത് അംഗസംഘത്തിലെ ഒരാള്‍ തിരയില്‍പ്പെട്ട് മരണപ്പെട്ടത്. തമിഴ്നാട് ട്രിച്ചി സ്വദേശി സെന്തില്‍കുമാര്‍ (47) ആണ് മരിച്ചത് . കുളിക്കുന്നതിനിടയില്‍ ഒരാളെ തിരയില്‍പ്പെട്ടു കാണാതാവുകയായിരുന്നു. ഉടന്‍തന്നെ ലൈഫ് ഗാര്‍ഡുകള്‍ സ്ഥലത്തു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇയാളുടെ മൃതദേഹം നോര്‍ത്ത് ക്ലിഫില്‍ ഏകദേശം ഒമ്പത് മണിയോടെ കരയ്ക്ക് അടിയുകയായിരുന്നു. മലമുകളില്‍ നിന്നും വടം ഉപയോഗിച്ച് ഫയള്ഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹം മുകളിലേക്ക് എത്തിക്കുന്നത്. 50ല്‍ അധികം മീറ്റര്‍ താഴ്ചയില്‍ നിന്നാണ് മൃതദേഹം മുകളിലേക്ക് എത്തിക്കുന്നത്.
കഴിഞ്ഞദിവസം ആണ് സുഹൃത്തുക്കളായ ഒമ്പത് അംഗസംഘം വര്‍ക്കലയില്‍ എത്തുന്നത്. തമിഴ്നാട് ട്രിച്ചിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഓഡിറ്റര്‍ ആയി ജോലി നോക്കുകയാണ് മരിച്ച സെന്തില്‍കുമാര്‍ . രാമമൃതം ആണ് ഭാര്യ. രണ്ട് ആണ്മക്കള് ആണ് ഇദ്ദേഹത്തിന്.






