
തിരുവനന്തപുരം : നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുമ്പോള്‍ മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് സഭയ്ക്കുള്ളില്‍ വിലക്ക് തുടരുന്നു. അതേസമയം പ്രതിപക്ഷങ്ങളുടെ പ്രതിഷേധം സഭാ ടിവിയും കാണിക്കുന്നില്ലന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും സഭയില്‍ മാധ്യമ ക്യാമറകള്‍ അനുവദിച്ചിട്ടില്ല. നിയമസഭയിലെ ദ്യശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇന്നലെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അതില്‍ നടപടി ഉണ്ടായില്ല. സര്‍ക്കാരിനെതിരായ പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കപ്രകാരം ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കൊവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കൊവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ല. ഇന്ധന സെസില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം. പ്രതിഷേധ സൂചകമായി എം.എല്‍.എമാരായ ഷാഫി പറമ്പിലും മാത്യു കുഴല്‍നാടനും കറുത്ത വസ്ത്രത്തില്‍ ആണ് സഭയിലെത്തിയത്. കൊച്ചിയിലെ പൊലീസ് നടപടിയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരിക്കുകയാണ് ഷാഫി പറമ്പില്‍.
മാധ്യമങ്ങള്‍ക്കുള്ള വിലക്കിനെ ഇന്നലെ പ്രതിപക്ഷനേതാരവും വിമര്‍ശിച്ചിരുന്നു ജനാധിപത്യ സംവിധാനത്തില്‍ നിയമ നിര്‍മ്മാണ സഭകള്‍, ഭരണ നിര്‍വഹണ സംവിധാനം, നീതി നിര്‍വഹണ സംവിധാനം എന്നിവയ്ക്കൊപ്പം നാലാം തൂണ് ആണ് മാധ്യമങ്ങളെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.






