
ത്രിപുര ബിജെപിക്കൊപ്പമെന്ന് എക്സിറ്റ് പോള് ഫലം. നിലവിലുള്ള 36 സീറ്റുകളോ, അല്ലെങ്കില് 45 സീറ്റുവരെ ബിജെപി ത്രിപുരയില് നേടുമെന്നാണ് സൂചന. ആറ് മുതല് 11 വരെ സീറ്റുകള് സിപിഎം നു ലഭിയ്ക്കുമെന്നും 9 മുതല് 16 വരെ സീറ്റുകള് തിപ്രമോദ പാര്ട്ടി നേടിയേക്കുമെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള് ഫലം വ്യക്തമാക്കുന്നു. സീ ന്യൂസ് സര്വ്വെ പ്രകാരം ബിജെപി 29 മുതല് 36 വരെ സീറ്റുകള് നേടുമെന്നാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ തവണ സിപിഎം 16 സീറ്റുകളായിരുന്നു നേടിയത്.ഇത്തവണ സിപിഎമ്മിന്റെ വോട്ടുവിഹിതം അടക്കം ഇടവ് ഉണ്ടാവുമെന്ന പ്രവചനമാണ് ആക്സിസ് മൈ ഇന്ത്യ നല്കുന്നത്. 42 ശതമാനം വോട്ടുവിഹിതം നേടിയിരുന്ന സിപിഎം-ന്റെ വോട്ട് ശതമാനം ഇത്തവണ 32 ആയി കുറയും. അതേസമയം കോണ്ഗ്രസിന് ഇത്തവണയും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്നാണ് സൂചന. കോണ്ഗ്രസുമായി ചേര്ന്ന് മത്സരിക്കുമ്പോഴും സിപിഎമ്മിന് അവരുടെ നില മെച്ചപ്പെടുത്താന് സാധിയ്ക്കുന്നില്ല. പ്രത്യുദ് ദേബ് ബര്മ്മന്റെ തിപ്രമോദ പാര്ട്ടി പ്രധാന സാന്നിദ്ധ്യമാകുന്ന വാര്ത്തയും ത്രിപുരയില് നിന്ന് പുറത്തുവരുന്നു.
എക്സിറ്റ് പോള് ഫലങ്ങള് തിപ്രമോദ പാര്ട്ടിയ്ക്ക് രണ്ടാം സ്ഥാനമാണ് നല്കുന്നത്. ബിജെപിയുടെ വോട്ട് തിപ്രമോദ പാര്ട്ടി പിടിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷേ പ്രതിപക്ഷത്തിന്റെ വോട്ടാണ് ഇവര് സ്വന്തമാക്കുകയെന്നാണ് സൂചനകള് പുറത്തു വരുന്നത്. കേന്ദ്രസര്ക്കാരിന്റെ വികസന മുന്നേറ്റങ്ങള് എണ്ണിപ്പറഞ്ഞും, മോദിയുടെ വികസന നേട്ടങ്ങള് ഉയര്ത്തിക്കാട്ടിയുമായിരുന്നു ദേശീയ നേതാക്കള് ഇത്തവണയും ക്യാമ്പയിനുകള് നടത്തിയിരുന്നത്. എന്നാല് ഇത് ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നു തന്നെ പറയാം.
ഇടത്കോണ്ഗ്രസ് സഖ്യം13 മുതല് 21 വരെ സീറ്റുകളും, തിപ്രമോത പാര്ട്ടി 11 മുതല് 16 വരെ സീറ്റുകളും മറ്റുള്ളവര് പൂജ്യം മുതല് മൂന്ന് സീറ്റുകള് വരെ നേടമെന്നും എക്സിറ്റ് പോള് ഫലം സൂചിപ്പിയ്ക്കുന്നു.
നാഗാലാൻഡില് ബിജെപി സഖ്യം നേടുമെന്ന് സീ ന്യൂസ് എക്സിറ്റ് പോൾ ഫലം. 35 മുതല് 43 സീറ്റുകള് വരെ നേടി ബിജെപി സഖ്യം വിജയം നേടുമെന്നാണ് സീ ന്യൂസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. രണ്ട് മുതല് അഞ്ച് സീറ്റ് വരെ എന്പിഫും ഒന്ന് മുതല് മൂന്ന് വരെ സീറ്റ് കോണ്ഗ്രസ് നേടുമെന്നുമാണ് എക്സിറ്റ് പോൾ ഫലം.







Comments