
ഡല്‍ഹി: ബിജെപി വീണ്ടും ത്രിപുരയില്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച എക്സിറ്റ് പോളുകളെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിധിയെഴുതിയത് ജനങ്ങളാണ് . മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നത് അത് ചെയ്യട്ടെ . തിരഞ്ഞെടുപ്പ് ഫലം വരട്ടെയെന്നും യെച്ചൂരി വ്യക്തമാക്കി.
ബിജെപിക്ക് ത്രിപുരയില്‍ ഭരണ തുടര്‍ച്ച ലഭിക്കുമെന്നകണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും ഇന്നലെ പ്രവചിച്ചത്. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എന്‍ഡിഎക്ക് 36 മുതല്‍ 45 സീറ്റാണ് പ്രവചിക്കുന്നത്. സിപിഐഎം കോണ്‍ഗ്രസ് സഖ്യത്തിന് ആറു മുതല്‍ 11 സീറ്റ് വരെ മാത്രമാണ് ലഭിക്കുകയെന്ന് ഇന്ത്യ ടുഡേ പറയുന്നു. സീ ന്യൂസ് മെട്രിസ് ബിജെപിക്ക് 36 സീറ്റ് വരെയും സിപിഐഎമ്മിന് 21 സീറ്റ് വരെയും പ്രവചിക്കുന്നു.






