
വാഷിങ്ടണ്‍: ലോകം മുഴുവന്‍ ഭിതി സൃഷ്ടിച്ച് 70 ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ കോവിഡ് മഹാമാരിക്ക് കാരണക്കാരായ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ ലാബില്‍ നിന്ന് തന്നെയെന്ന് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസിന് ലഭ്യമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് യു.എസ് മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ചൈനയിലെ ലാബോറട്ടറിയില്‍ നിന്ന് പുറത്ത് ചാടിയ വൈറസ് വുഹാനിലാണ് ആദ്യം എത്തുന്നത്. മധ്യചൈനയിലെ വുഹാനിലുള്ള ഹുവാനന്‍ മാര്‍ക്കാറ്റാണ് വൈറസിന്റെ ഉത്ഭവകേന്ദ്രമായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നാണ് ലോകം മുഴുവന്‍ വൈറസ് വ്യാപിച്ചത്. വൈറസുകള്‍ ലാബില്‍ നിന്ന് സ്വാഭാവികമായി പുറത്ത് ചാടിയതാകാമെന്നാണ് യു.എസ് ഊര്‍ജവകുപ്പിന്റെയും അന്വേഷണ വിഭാഗമായ എഫ് ബി ഫെയുടെയും കണ്ടെത്തല്‍.
നിലവില്‍ ഉള്ള റിപ്പോര്ട്ടുകളുടെമേല് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ഊര്‍ജ വകുപ്പിന് കീഴിലുള്ള നാഷണല്‍ ലാബോറട്ടറികളോട് യു.എസ് പ്രസിഡന്റ് ഉത്തരവിട്ടതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന് വ്യക്തവാക്കി.






