
ഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ദില്ലി ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അംഗീകരിച്ചു. അഴിമതി ആരോപണത്തിൽ ഇരുവരും ജയിലാണ്.ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സ്വീകരിച്ചു. മദ്യ നയ അഴിമതി കേസില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ സിസോദിയയ്ക്കും ജെയിനിനും സീറ്റ് നഷ്ടമായേക്കും. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല
എന്താണ് ഡൽഹി മദ്യ കുംഭകോണം?
രാജ്യതലസ്ഥാനത്ത് കോവിഡ് ഡെല്‍റ്റ തരംഗം അതിരൂക്ഷമായ സമയത്താണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ പുതിയ എക്സൈസ് നയം പാസാക്കുന്നത്. എക്സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടിനെക്കുറിച്ച് 2022 ജൂലൈയില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് മദ്യനയക്കേസ് പുറത്തുവന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അനധികൃത ഫണ്ട് സ്വരൂപിക്കുന്നതിനും തങ്ങളിലേക്കുതന്നെ എത്തിക്കുന്നതിനുമാണ് എക്സൈസ് നയം (202122) സൃഷ്ടിച്ചത് എന്നായിരുന്നു ആരോപണം. തുടര്‍ന്ന് ഇഡിയും സിബിഐയും കേസെടുത്തു. ഡല്‍ഹി എക്സൈസ് വകുപ്പിന്റെ തലവനാണ് മനീഷ് സിസോദിയക്കതിരെ അന്വേഷണം നീങ്ങി. സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി എല്‍ജിക്ക് കൈമാറിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചത്.






