
ന്യുഡല്ഹി: തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്, ഝാര്ഖണ്ഡ് എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് വോട്ടെണ്ണല് പുരോഗമിക്കുന്നു. ആദ്യസൂചനകള് പ്രകാരം കോണ്ഗ്രസ് മൂന്നിടത്തും ബിജെപിയും രണ്ടിടത്തും ലീഡ് ചെയ്യുന്നു.
തമിഴ്നാട്ടിലെ ഈറോഡില് കോണ്ഗ്രസിന്റെ ഇകെവിഎസ് ഇളങ്കോവന് തുടക്കം മുതല് ലീഡ് നിലനിര്ത്തുകയാണ്. അണ്ണാഡിഎംകെയിലെ കെ.എസ് തെന്നരശുവാണ് പ്രധാന എതിരാളി. ഡിഎംകെ സഖ്യത്തിലാണ് കോണ്ഗ്രസിന്റെ പോരാട്ടം. മൂന്ന് റൗണ്ട് വോട്ടെണ്ണല് പൂര്ത്തിയാകുമ്പോള് ഇളങ്കോവന് 23,905 വോട്ടും തെന്നരശു 8,274 വോട്ടുമാണ് നേടിയത്.
ഝാര്ഖണ്ഡിലെ രാംഘട്ടില് എന്ഡിഎയുടെ ഭാഗമായ അജ്സു പാര്ട്ടിയാണ് ലീഡ് ചെയ്യുന്നത്. കോണ്ഗ്രസ് ആണ് പ്രധാന എതിരാളി.
മഹാരാഷ്ട്ര പുനെയില് കസ്ബയില് കോണ്ഗ്രസിലെ രവീന്ദ്ര ദങ്കേകറും ബിജെപിയിലെ ഹോമന്ത് രസാനെയും തമ്മിലാണ് പോരാട്ടം. മഹാസഖ്യത്തിന്റെ പിന്ബലത്തില് മത്സരിച്ച രവീന്ദ്ര ദങ്കേകര് തുടക്കം മുതല് വന് ലീഡ് നിലനിര്ത്തുന്നുണ്ട്.
മഹാരാഷ്ട്രയിലെ ചിന്ച്വാദില് ബി.ജെ.പിയുടെ അശ്വിനി ജഗ്താപ് ലീഡ് ചെയ്യുന്നു.
പശ്ചിമ ബംഗാളിലെ സഗര്ദിംഗിയില് കോണ്ഗ്രസിലെ ബൈറോണ് ബിസ്വാസ് ലീഡ് ചെയ്യുകയാണ്.







Comments