കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിവരുന്ന എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) യുടെ വാദം പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇ.ഡി വാദിച്ചു. ശിവശങ്കര്‍ ഇ.ഡിയുടെ അറസ്റ്റിലായിട്ട് 15 ദിവസമായി.
കേസില്‍ പ്രാഥമികമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ജാമ്യം നിഷേധിച്ചത്. ഇതോടെ ശിവശങ്കര്‍ ഇന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.
അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ജാമ്യം നിഷേധിച്ചത് ഇ.ഡിയെ സംബന്ധിച്ച് കൂടുതല്‍ ഊര്‍ജം പകരുന്നത്. ശിവശങ്കറിനെതിരായ തെളിവുകളും കോടതി പരിഗണിച്ചുവെന്നതും ഇ.ഡിക്ക് അനുകൂലമായി.






