
ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരികളില്‍ ഒരാളാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്. അതി നിഗൂഢവും, പ്രവചനാതീതവുമാണ് പുട്ടിന്റെ ശൈലികള്‍. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് പുട്ടിന് പ്രിയകാമുകി അലീന കബേവയ്ക്കൊപ്പം കൊടുംകാട്ടിനുള്ളിലെ ഒരു ആഡംബര റിസോര്‍ട്ടിലാണ് എന്നുളളതാണ്. പ്രോക്കറ്റ് ഇന്‍ഡിപെന്‍ഡന്റ് മീഡിയ ഗ്രൂപ്പ് എന്ന റഷ്യന്‍ മാധ്യമമാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്
മോസ്കോയ്ക്കും സെന്റ് പീറ്റേഴ്സ് ബര്‍ഗിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന വിഖ്യാതമായ ലേക്ക് വാല്‍ഡൈ പാലസിലാണ് പുട്ടിന് അലീനയ്ക്കൊപ്പം സന്തോഷനിമിഷങ്ങള്‍ ചെലവഴിക്കുന്നതെന്നാണ് വിവരം.
2000 ല്‍ ലാണ് പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ഈ സൗധം 120 മില്യണ്‍ ഡോളറിന് പുട്ടിന് വാങ്ങിയത്. തുടര്‍ന്ന് നിരവധി ആഡംബര കെട്ടിടങ്ങളും പുട്ടിന് പണികഴിപ്പിച്ചു. 13000 ചതുരശ്ര അടിയിലുള്ള റഷ്യന്‍ സ്റ്റൈല്‍ കോട്ടേജ് രണ്ട് വര്‍ഷം കൊണ്ടാണ് പണി തീര്‍ത്തത്. ഇതിന്റെ നിര്‍മ്മിതി മരം കൊണ്ടാണ്. കാമുകി അലീനയ്ക്കും ഇദ്ദേഹം തൊട്ടടുത്തായി വീട് പണികഴിപ്പിച്ചു നല്കുകയുണ്ടായി.
ലോകത്തുള്ള എല്ലാ സുഖഭോഗങ്ങളും കാമുകിക്കായി പുട്ടിന് ഒരുക്കിയിട്ടുണ്ട്. 25 മീറ്റര്‍ നീളമുള്ള സ്വിമ്മിംഗ് പൂള്, ടര്‍ക്കിഷ് ബാത്തായ ഹമ്മാം, മസാജ് സെന്ററുകള്‍, സ്പാ കോംപ്ളക്സ് കോട്ടേജില്‍ നിന്നും അലീനയുടെ വീട്ടിലേക്ക് പോകാന്‍ ബോട്ട് ഡോക് എന്നിങ്ങനെ നിരവധി. ആദ്യ ഭാര്യയായ ഷ്ക്രിബിനവയെ ഡിവോഴ്സ് ചെയ്തതിന് ശേഷമായിരുന്നു അലീനയുമായുള്ള അടുപ്പം പുട്ടിന് തുടങ്ങിയത് . 2008 ലാണ് ജിംനാസ്റ്റികില്‍ ഒളിമ്പിക് ചാമ്പ്യനായിരുന്ന അലീന കബേവയുമായി പുട്ടിന് അടുക്കുന്നത്. അന്ന് പുട്ടിന് പ്രായം 56, അലീനയ്ക്കാകട്ടെ 24 ഈ ബന്ധത്തില്‍ ഇരുവര്‍ക്കും കുട്ടികളുണ്ടെന്നാണ് വിവരം. എന്നാല്‍ അലീനയുമായുള്ള 'പരസ്യമായ' രഹസ്യബന്ധത്തെ കുറിച്ച് വ്ളാഡിമിര്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.






