
തിരുവനന്തപുരം: നടനും അവതാരകനുമായ മിഥുന് രമേശ് ബെല്‍സ് പാള്‍സിയെ തുടര്‍ന്ന് ആശുപത്രിയില്‍. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചു. താത്ക്കാലികമായി മുഖം കോടുന്ന രോഗമാണ് ബെല്‍സ് പാള്‍സി. മിഥുന് തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
'കുറച്ച് ദിവസങ്ങളായി യാത്രകളിലായിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചു. ജസ്റ്റിന് ബീബറിന് ഒക്കെ വന്ന അസുഖമാണിത്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല. കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ'.
ഒരു കണ്ണ് അടയും, മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താല്‍ മാത്രമേ അടയുകയുള്ളു. മുഖത്തിന്റെ ഒരു ഭാഗം പേര്‍ഷ്യന്‍ പരാലിസിസ് എന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്. അസുഖം മാറുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മിഥുന് രമേശ് പറയുന്നു.






