
വളാഞ്ചേരി: തൊഴിലുറപ്പ് വേതനം കൈപ്പറ്റിയ പ്രഥമ അധ്യാപകനോട് പലിശയുള്‍പ്പെടെ തിരിച്ചടക്കാനായുള്ള ആവശ്യവുമായി ഓംബുഡ്മാന്റെ ഉത്തരവ്. പണം തിരിച്ചടയ്ക്കാനായി ആവശ്യപ്പെട്ടത് വടക്കുംപുറം യു പി സ്കൂളിലെ അധ്യാപകനായ അലി അക്ബറിനോടാണ്.
മസ്റ്ററില്‍ ഒപ്പിട്ട് 6842 രൂപ തട്ടിയെടുത്തതായി വടക്കുംപുറം നര്‍മാട്ട് വീട്ടില്‍ സോമസുന്ദരന്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മലപ്പുറം ജില്ലാ ഓംബുഡ്സ്മാനായ സി അബ്ദുള്‍ റഷീദാണ്.
എടയൂര്‍ ഒമ്പതാം വാര്‍ഡിലെ സികെ പാറ നമ്പൂതിരിപ്പടി ഭാഗം ഭൂവികസനവും മണ്ണ് ജല സംരക്ഷണവും എന്ന പ്രവൃത്തിയില്‍ പങ്കെടുത്തുവെന്ന് കാണിച്ചാണ് അലി അക്ബര്‍ മസ്റ്ററില്‍ ഒപ്പിട്ട് പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി. പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വേതനതുകയായ 6842 രൂപ തിരിച്ചടച്ച് രസീത് സമര്‍പ്പിച്ചതായി അക്ബര്‍ പറഞ്ഞു.
അവധി ദിവസങ്ങളിലാണ് ഭാര്യയും താനും ജോലിയില്‍ പങ്കാളികളായതെന്നും സ്കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ മറ്റൊരാളെ കൂലിക്കുവെക്കുകയായിരുന്നുവെന്നുമാണ് അക്സര്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ ശമ്പളം കൈപറ്റുന്ന സ്ഥിരം ജീവനക്കാരന് 22 ദിവസം മാത്രം മസ്റ്ററില്‍ ഒപ്പിട്ട് പണം കൈപറ്റിയതായി കണ്ടെത്തി.
തൊഴിലുറപ്പ് മേറ്റ് മൊഴി നല്‍കിയത് ഇതിലൊരു ദിവസം ഞായറാഴ്ച്ചയായിരുന്നെന്നും അന്ന് പ്രവര്‍ത്തി ദിവസം ആയിരുന്നില്ലായെന്നുമാണ്. ഓംബുഡ്സ്മാന്റെ ഇടപെടല്‍ ഉണ്ടായത് മൊഴിയുടെ അടിസ്ഥാനത്തിലാണ്. അഴിമതിക്കെതിരെ പരാതി നല്കിയ സോമസുന്ദരനെ ഓംബുഡ്സ്മാന് അഭിനന്ദിക്കുകയും ചെയ്തു.






