
അബുദാബി: ബന്ധുവിന്റെ കുത്തേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. ചങ്ങരകുളം നന്നംമുക്ക് കുമ്പില വളപ്പില്‍ യാസര്‍ അറഫാത്ത് (38) ആണ് മരിച്ചത്. ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.
അബുദാബിയിലെ മുസഫയില്‍ ആണ് സംഭവം. യാസര്‍ നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്സ് ഡിസൈനിങിലേക്ക് 2 മാസം മുന്‍പ് കൊണ്ടുവന്ന ബന്ധു മുഹമ്മദ് ഗസാനിയിലാണ് കൃത്യം നടത്തിയത് എന്നാണ് വിവരം. ശമ്പളം നല്‍കിയതിനു പുറമേ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് മുസഫ വ്യവസായ മേഖലയിലെ ഗോഡൗണില്‍ മറ്റു 2 സുഹൃത്തുക്കളും ചേര്‍ന്ന് സംസാരിക്കുന്നതിനിടെ മുഹമ്മദ് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. 3 പേരും ഓടുന്നതിനിടയില്‍ യാസിര്‍ നിലത്തു വീഴുകയും പ്രതി കുത്തുകയും ആയിരുന്നു.
യാസിര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് ഓടിയൊളിച്ച പ്രതിയെ പോലീസ് പിന്തുടര്ന്ന് പിടികൂടി. അബുദുല്ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് യാസിര്‍. ഭാര്യ റംല ഗര്‍ഭിണിയാണ്. 2 മക്കളുണ്ട്.






