തിരുവനന്തപുരം; മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് കോണ്‍ഗ്രസ് ബിജെപി നേതൃത്വം വാചാലരാകുന്നത്, കാട്ടുകൊള്ളക്കെതിരെ വീരപ്പന് വാചാലനാകുന്നതിന് സമാനമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അന്നതെ കോണ്‍ഗ്രസ് സര്‍്ക്കാര്‍ പൗരാവകാളങ്ങലും മാധ്യമസ്വാതന്ത്യവും ജനാധിപത്യവും അടിയന്തരാവസ്ഥയുടെ നാളുകളില്‍ ചവിട്ടിമെതിച്ചത് മറക്കാനാകുന്നില്ലായെന്ന മുഹമ്മദ് റിയാസ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാറും സംഘപരിവാറും കോണ്‍ഗ്രസിനെ പോലെ ദൂരദര്‍ശനെയും ആകാശവാണിയെയും തങ്ങളുടെ ഹിതമനുസരിച്ച് ഉപയോഗിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്
ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറങ്ങിയശേഷം ബിബിസി ഓഫീസില്‍ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡ് എന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇടതുപക്ഷത്തിന് ട്യൂഷന് എടുക്കുന്ന ബഹുമാന്യരോട്! മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് ബിജെപി നേതൃത്വം വാചാലരാകുന്നത്. കാട്ടുകൊള്ളക്കെതിരെ വീരപ്പന് വാചാലനാകുന്നതിന് സമാനമാണിത്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും ചവിട്ടിമെതിച്ചത് ഈ രാജ്യത്തിന് മറക്കാന്‍ കഴിയില്ല.രാജ്യം കണ്ടതാണ് അന്ന് ഇന്ത്യയിലെ മര്‍ദ്ദക ഭരണകൂടം എങ്ങനെയാണ് പത്രമാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതെന്നും ഏതുരീതിയിലാണ് ആകാശവാണിയെയും ദൂരദര്‍ശനെയും കൈകാര്യം ചെയ്തതെന്നും. കേന്ദ്ര സര്‍ക്കാരും സംഘപരിവാറും. അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസ്സിനെപ്പോലെ ദൂരദര്‍ശനെയും ആകാശവാണിയെയും തങ്ങളുടെ ഹിതമനുസരിച്ച് ഉപയോഗിക്കുകയാണ് . ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറങ്ങിയശേഷം ബിബിസി ഓഫീസില്‍ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിന്റെ വീഡിയോ കൃത്രിമമായ് നിര്‍മ്മിച്ച വാര്‍ത്താ ചാനല്‍ ചോദ്യം ചെയ്യപ്പെടുന്നത് തികച്ചും സ്വാഭാവികമാണ്. ഒരു പരിഷ്കൃത സമൂഹം മാധ്യമ സ്വാതന്ത്ര്യത്തിന്റെ ശിശു അവകാളങ്ങളെയും ഉയര്ത്തിപിടികേണ്ടതുണ്ട്. എങ്ങനെ ന്യായീകരിച്ചാലും ഇത്തരം മാധ്യമ സമീപനങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ല. ഈ വിഷയത്തെ കേന്ദ്ര സര്‍ക്കാരിന്റെ ബിബിസി റെയ്ഡുമായി സമീകരിച്ചുകാണിക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നടപടി അസംബന്ധവും ബിജെപി സര്‍ക്കാരിന്റെ സമഗ്രാധിപത്യ പ്രവണതകളെ വെള്ളപൂശുന്നതുമെന്നുമാണ് പി മുഹമ്മദ് റിയാസ് പറഞ്ഞത്.






