മൂന്നാര്‍: കോടികള്‍ വിലമതിക്കുന്ന തിമിംഗലഛര്‍ദ്ദിയുമായി മൂന്നാറില്‍ രണ്ട് പേര് പിടിയിലായി. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മൂന്നാര്‍ ഫ്ളയിംഗ് സ്വകാഡിന്റെ നോതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയാലായത്. മൂന്നാര്‍ സ്വദേശികളായ സതിഷ്കുമാര്‍, വേല്മുരുകന് എന്നിവരെയാണ് വേഷംമാറിയെത്തിയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. കൊച്ചി-മധുര ദേശീയപാതയില്‍ പഴയ മൂന്നാര്‍ ഭാഗത്തു നിന്നും പാര്‍വതി എസ്റ്റേറ്റിലേക്കുള്ള വഴിയിലാണ് കോടികള്‍ വിലമതിക്കുന്ന തിമിംഗലഛര്‍ദ്ദിയുമായി പ്രതികള്‍ പിടിയിലായത്. ഇവരെ പറ്റി വിവരം ലഭിച്ച മൂന്നാര്‍ വനംവകുപ്പിലെ ഫ്ളയിംഗ് സക്വാഡ് ഉദ്യോഗസ്ഥര്‍ തിമലംഗല ഛര്‍ദ്ദി വാങ്ങാനെന്ന വ്യാജേന ഇവരുമായി ബന്ധപ്പെടുകയായിരുന്നു. വിലപറഞ്ഞ് ഉറപ്പിച്ച ശേഷം പഴയ മൂന്നാര്‍ സിഎസ്ഐ പള്ളിയുടെ സമീപത്തുള്ള പാര്‍വതി എസ്റ്റേറ്റ് റോഡില്‍ തിമിംഗല ഛര്‍ദിയുമായി കാത്തു നിന്ന പ്രതികളെ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ തമിഴ്നാട്ടില്‍ നിന്നുമാണ് ഇവര്‍ക്ക് തിമിംഗലഛര്‍ദ്ദി ലഭിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, ഫളയിംഗ് സ്വകാഡ് റേഞ്ച് ഓഫിസര്‍ കെ.ഇ സിബി, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി. അരുണ്‍മഹാരാജ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിജോ തോമസ്, സ്റ്റേഷന് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. ബാബുരാജ്, ശിവപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു രണ്ടു പ്രതികളായ ഭാഗ്യസ്വാമി, പ്രേം എന്നിവര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് വനംവകുപ്പ് പറഞ്ഞു. ഇരുവരും മൂന്നാര്‍ സ്വദേശികളാണ് . തിമിംഗലഛര്‍ദ്ദി കടത്തുവാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങളും വനം വകുപ്പിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Comments