
തിരുവനന്തപുരം : പാറശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. പാറശാല ഉദിയന്‍കുളങ്ങര സ്വദേശി ഷിനുവാണ് അറസ്റ്റിലായത് . സിപിഐ യുടെ മുന്‍ പ്രാദേശിക നേതാവായിരുന്നു ഇയ്യാള് . പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കളിയിക്കാവിളയില്‍ വച്ചാണ് പോലീസ് ഇയ്യാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസമായിരുന്നു പാറശാല പോലീസ് ഇയ്യാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് . അയല്‍വാസികളായ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു കേസ്. കുട്ടികളില്‍ ഒരാള്‍ സ്കൂളിലെ അധ്യാപികയോട് വിവരം പറയുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെടുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നാല് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.






