
കൊച്ചി : സാങ്കേതിങ്ക സര്‍വകലാശാല വിസി തര്‍ക്കം വീണ്ടും കോടതിയില്‍. ചാന്‍സലര്‍ക്കെതിരെ സിന്‍ഡിക്കേറ്റ് ഹൈക്കോടതിയെ സമീപിച്ചു. സിന്‍ഡിക്കേറ്റിന്റെ തീരുമാനങ്ങള്‍ താല്കാലിക വിസിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്ത നടപടിയെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്.
തീരുമാനമെടുത്ത സമിതികളെ കേള്‍ക്കാതെയുളള ഗവര്‍ണറുടെ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നും സ്വാഭാവിക നീതിയുടെ ലംഘനമെന്നും സിന്റിക്കേറ്റ് ഹര്‍ജിയില്‍ ആരോപിച്ചു.






