ന്യുഡല്‍ഹി: ഉള്ളിവില തകര്‍ച്ചയില്‍ കര്‍ഷകരെ സഹായിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍. മണ്ഡികളില്‍ ഉള്ളിയുടെ വില കുത്തനെ ഇടയുന്നത് തടയാന്‍ മാര്‍ക്കറ്റില്‍ അടിയന്തരമായി ഇടപെടാന്‍ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ ഓപറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണല്‍ കണ്‍സ്യുമേഴ്സ് കോഓപറേറ്റീവ് ഫെഡറേഷന് എന്നിവയ്ക്കാണ് കര്‍ഷകരില്‍ നിന്ന് അടിയന്തരമായി ഉള്ളിവാങ്ങാന്‍ നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ നാഫെഡ് 4000 ടണ്‍ ഉള്ളി കിന്റലിന് 900 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങിയെന്ന് കൃഷി, കര്‍ഷക ക്ഷേമമന്ത്രാലയം വ്യക്തമാക്കി. ഉള്ളി വാങ്ങി സംഭരിക്കുന്നതിനും ക്ഷാമം നേരിടുന്ന കാലത്ത് വിറ്റഴിക്കുന്നതിനും വില സ്ഥിരതാ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ ലസല്ഗണ് മണ്ഡിയില്‍ കിലോഗ്രാമിന് 1-2 രൂപയാണ് വില നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വര്‍ഷം 318 ലക്ഷം ടണ്‍ ഉള്ളി ഉത്പാദനമാണ് കണക്കാക്കുന്നത്. മൂന് വര്‍ഷമിത് 316.98 ലക്ഷം ടണ്‍ ആയിരുന്നു.

Comments