
ഗുവാഹത്തി : ഈ വനിത ദിനം പിറന്നപ്പോള്‍ നാഗാലാന്റ് സാക്ഷിയായത് ഒരു വനിതാ മന്ത്രിയെന്നപുതിയ അനുഭവത്തിലാണ്. മാര്‍ച്ച് ഏഴിന് നാഗലാന്റില്‍ നിഫുയു റിയോടെ നേതൃത്വത്തിലുളള മന്ത്രിസഭക്കൊപ്പം സല്‍ഹൗതുവാനോ ക്രൂസേ മന്ത്രി പദവിയിലെത്തി. 12 അംഗ മന്ത്രിസഭയില്‍ ഏക വനിതാ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 51 കാരിയായ ക്രൂസിനും എന്‍ഡിപിപിക്കും അഭിമാനിക്കാനുളള നിമിഷമായിരുന്നു.
'എന്നില്‍ നിക്ഷിപതമായിരിക്കുന്നത് വലിയ ചുമതലയാണ്' പ്രത്യേകിച്ചും ഏക വനിതാ മന്ത്രിയെന്ന നിലയില്‍ ധെര്യശാലികളും ആത്മാര്‍ത്ഥതയും കഠിനാധ്വാനികളും ആയിരിക്കാന്‍ സ്ത്രീകളെ പ്രാപ്തമാക്കാന്‍ ഞാന്‍ പരമവാധി ശ്രമിക്കും. അതിലൂടെ നമുക്ക ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇതുവരെ നേടിയിട്ടില്ലാത്തതെല്ലാം നേടാനും കഴിയും. എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് കര്‍സ് പറഞ്ഞത്.
രണ്ട് പതിറ്റാണ്ടായ വിവിധ എന്‍ജിഒകളുടെ കീഴില്‍ സാമൂഹിക പ്രവര്‍ത്തനംനടത്തി വരുന്ന ക്രൂസേ വെസ്റ്റേണ്‍ അംഗാമിയില്‍ നിന്നും വെറും 7 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രൂസേയ്ക്ക് മുന്നിലുണ്ടായിരുന്നത് കടുത്ത വെല്ലുവിളികളായിരുന്നു. പ്രത്യേകിച്ചും തന്റെ പങ്കാളി മരണപ്പെട്ട സാഹചര്യത്തില്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയെന്നത് പ്രയാസകരമെന്ന് കര്‍സ് പറയുന്നു.
'പുരുഷാധിപത്യ ചിന്തപേറുന്ന നാഗാലന്റില്‍ ഒരു സ്ത്രീ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. 1963 ല്‍ സംസ്ഥാന പദവി ലഭിച്ചതിന് ശേഷം നാഗാലാന്റിന് ആകെ അവകാശപ്പെടാനുളളത് രണ്ട് വനിതാ എംപിമാരെയാണ്. യുഡിപിയുടെ റാനേ എം ഷയിസയും ബിജെപിയുടെ എസ് ഫാങ്നോണ്‍ കൊന്യാകും. പിന്നീട് 60 വര്‍ഷത്തിന് ശേഷം 2023 ഫെബ്രുവരി 27 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്സേനയും ഹെകനി ജകലുവും ചരിത്രത്തിലേയ്ക്ക് കാലെടുത്തു വെച്ചു.
183 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ രണ്ടുപേരുള്‍പ്പെടെ ആകെ നാല് പേര് മാത്രമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ബിജെപിയും,കോണ്‍ഗ്രസിനേയും പ്രതിനിധീകരിച്ചയായിരുന്നു മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍. ലോക വനിതാദിനത്തില്‍ ആദ്യമായി നാഗാലാന്റില്‍ ഒരു വനിതാമന്ത്രിയായി സല്‍ഹൗതുവാനോ കര്‍സ് ഇന്ന് ചുമതലയേല്‍ക്കും.






