
കൊച്ചി; മക്കളെ സാക്ഷിയാക്കി ലോക വനിതാ ദിനത്തില്‍ രണ്ടാമത് വിവാഹിതനായ നടനും അഭിഭാഷകനുമായ ഷുക്കൂറിനും ഭാര്യ ഷീനയ്ക്കും ബി ജെ പി നേതാവ് എം ടി രമേശ് ആശംസകള്‍ നേര്‍ന്നു. ഇന്ത്യയിലെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനും ഇന്ത്യന്‍ മതേതരത്വത്തിന് കരുത്ത് പകരാനും ഷുക്കൂര്‍ വക്കീലിന്റെ പുനര്‍വിവാഹം സഹായകമാകുമെന്ന് എംടി രമേശ് പറഞ്ഞു.
കേവലം ആശംസകളറിയിക്കുന്നതില് മാത്രം വനിതാ ദിനം ഒതുങ്ങരുതെന്നും കുടുംബത്തില്‍ നിന്ന് തുല്യതയ്ക്കുള്ള സമരസപ്പെടല്‍ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അമ്മ,സഹോദരി,ഭാര്യ ഇവരെയെല്ലാം തുല്യരായി പരിഗണിക്കാനും അര്‍ഹതപ്പെട്ട അവസരങ്ങളും അംഗീകാരങ്ങളും നല്‍കാനും നാം മടിയ്ക്കരുത്. ഈ വനിതാദിനത്തില്‍ കാസര്‍കോട് നിന്ന് ഒരു നല്ല വാര്‍ത്തയുണ്ട്. സിനിമ നടനും സാമൂഹ്യപ്രവര്‍ത്തകനുമായ ഷുക്കൂര്‍ വക്കീല്‍ വീണ്ടും വിവാഹിതനാവുകയാണ്.ഷുക്കൂര്‍ വക്കീലിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇന്ത്യന്‍ മതേതരത്തിന് കരുത്ത് പകരുകയും ഇന്ത്യയിലെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നീതി ലഭിയ്ക്കാനും ഷുക്കൂര്‍ വക്കീലിന്റെ പുനര്‍ വിവാഹം സഹായകമാകുമെന്നും എംടി രമേശ് പറഞ്ഞു.
പെണ്മക്കള്ക്ക് അവകാശപ്പെട്ട സ്വത്തുക്കല്‍ തന്റെ മരണാനന്തരം അന്യം നിന്നു പോകാതിരിക്കാനും, തുല്യതയ്ക്കുള്ള പെണ്‍കുട്ടികളുടെ അവകാശം സംരക്ഷിയ്ക്കാനും വേണ്ടിയാണ് ഈ പുനര്‍വിവാഹം. കാലത്തിന്റെ ആവശ്യമാണ് വിവാഹം, പിന്തുടര്ച്ചാവകാശം തുടങ്ങി കാര്യങ്ങളില്‍ മതനിയമങ്ങള്‍ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത്. മത നിയമങ്ങളില്‍ പലതും കാലോചിതമായി പരിഷ്ക്കരിക്കേണ്ടതുണ്ട്. മാത്രമല്ല ഭരണഘടനാനുസൃതമായ തുല്യതയും സ്വാതന്ത്ര്യവും സംരക്ഷിയ്ക്കപ്പെടാനും നിയമ പരിഷ്ക്കരണം അത്യാവശ്യമാണ്. സിവില്‍ കോഡിനായുള്ള ഏകീകൃത നീക്കങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഒരേ ഒരു പോംവഴിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എം ടി രമേശിന്റെ ഫേസ്ബുക്കിലെ കുറിപ്പ് അവസാനിപ്പിക്കുന്നത് ഏകീകൃത സിവില്‍ കോഡിനായുള്ള ഷുക്കൂര്‍ വക്കിലിന്റെ പോരാട്ടത്തിന് ആശംസകള്‍ നേര്‍ന്നാണ്.






