അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റില്‍ കളിക്കൊപ്പം രാഷ്ട്രീയവും. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടെസ്റ്റില്‍ കാണികളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അേന്താണി അല്ബെനേസും. മോദിയാണ് ഇത്തവണ ടോസ് ഇട്ടത്. ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.
സ്റ്റേഡിയത്തിലെത്തിയ മോദിയേയും അല്ബെനേസിനേയും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയും സെക്രട്ടറി ജെയ് ഷായും സ്വീകരിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തും തങ്ങളുടെ ടെസ്റ്റ് ക്യാപ് ഇരു പ്രധാനമന്ത്രിമാരില്‍ നിന്നും സ്വീകരിച്ചു. ഫീല്‍ഡിലെത്തിയ ഇരുപ്രധാനമന്ത്രിമാര്ക്കും ക്യാപ്റ്റന്മാര് ടീമംഗങ്ങളെ പരിചയപ്പെടുത്തി. ഇരു നേതാക്കളും കളിക്കാര്‍ക്കൊപ്പം ചിത്രങ്ങളുമെടുത്തു. ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇരു നേതാക്കളും അവരവരുടെ ടീമിനൊപ്പം നിലകൊണ്ടു.
ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി. എന്നാല്‍ ഓസ്ട്രേലിയന്‍ ടീമില്‍ മാറ്റമില്ല. രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുബ്മാന് ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭാരത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വന്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യന്‍ ടീമില്‍.
ട്രാവിസ് ഹെഡ്, ഉസ്മാന് ഖവാജ, മര്‍നസ് ലബസ്ചേഞ്ച്, സ്റ്റീവന്‍ സ്മിത്ത (ക്യാപ്റ്റന്‍), പീറ്റര്‍ ഹാന്‍സ്കോംബ്, കാമെറോണ് ഗ്രീന്‍, അലക്സ് ക്യാരി (വിക്കറ്റ് കീപ്പര്‍) മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, ടോഡ് മുര്‍ഫി, മാത്യൂ കുനിമാന് എന്നിവരാണ് ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍.
ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ ആദ്യ മൂന്ന ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 15 റണ്‍സ് എടുത്തു.






