
പട്ന: ബിഫ് കടത്തിയെന്ന് സംശയിച്ച് ബിഹാറില്‍ ജനക്കൂട്ടം 56കാരനെ ആക്രമിച്ചുകൊലപ്പെടുത്തി. സിവാന്‍ ജില്ലയില്‍ ചൊവ്വായ്ചയാണ് മധ്യവയസ്കന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി തന്നെ അയാള്‍ മരിക്കുകയും ചെയ്തു.
ഹസന്‍പുര്‍ സ്വദേശിയായ നസീം ഖുറേഷിയും അനന്തരവന് ഫിറോസ് അഹമ്മദ് ഖുറേഷിയും കൂടി സംഭവ ദിവസം സുഹൃത്തുക്കളെ കാണാന്‍ പോകുമ്പോഴാണ് ജോഗിയ ഗ്രാമത്തില്‍ വച്ച് ജനക്കൂട്ടം ഇവരെ തടയുകയും ആക്രമിക്കുകയും ചെയ്തതെന്ന് സരണ്‍ എസ്.പി ഗൗരവ് മാംഗ്ല പറയുന്നു. ഒരു മോസ്കിന് സമുപം വച്ചാണ് ജനക്കൂട്ടം ഇവരെ പിടികൂടിയത്. ഈ സമയം ഫിറോസ് ഓടിരക്ഷപ്പെട്ടു. ജനക്കൂട്ടം നസീമിനെ വടികൊണ്ട് അടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ജനക്കൂട്ടം തന്നെ നസീമിലെ രാസുല്പുരില് പോലീസിന് മുമ്പാകെ എത്തിച്ചു. പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലരിക്കേ മരണമടയുകയായിരുന്നു.
അതേസമയം, ഇവര്‍ ബീഫ് കൈവശം വച്ചുവെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നസീമിനെ ആക്രമിച്ച കേസില്‍ മൂന്നു പേര് അറസ്റ്റിലായി. പ്രദേശിക സര്‍പഞ്ച് ആയ സുനില്‍ സിംഗ്, രവി ഷാ, ഉഡ്വല് ശര്‍മ്മ എന്നിവരെയാണ് ഫിറോസ് അഹമ്മദ് ഖുറേഷിയുടെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തത്.






