
മാര്‍ച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം. ആശുപത്രി ആക്രമണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അറിയിച്ചു . രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നും അറിയിച്ചു. അത്യാഹിത വിഭാഗത്തെയും ലേബര്‍ റൂമുകളെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുള്‍ഫി നൂഹു വ്യക്തമാക്കി.കോഴിക്കോട് ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ആറ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു
സംസ്ഥാനത്ത് ഇപ്പോള്‍ ആശുപത്രി ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. ആഴ്ച്ചയില്‍ ഒന്ന് എന്ന നിലക്കാണ് ആശുപത്രി ആക്രമണങ്ങള്‍ നടക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. സമരമല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും അധികാരികളുടെ കണ്ണ് തുറക്കാന്‍ ഇല്ലെന്നും ഐഎംഎ.
പൊതു,സ്വകാര്യ മേഖലകളിലുള്ള ഐഎംഎ അംഗങ്ങളായ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കിന്റെ ഭാഗമാകുമെന്ന് സംഘടന അറിയിച്ചു. ഒപ്പം സഹോദര സംഘടനകളോടും, സര്‍വീസ് സംഘടകളോടും പിന്തുണ തേടിയിട്ടുണ്ടെന്നും ഐഎംഎ ഭാരവാഹികള്‍ വ്യക്തമാക്കി. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു






