പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിക്കാനായി കാര്‍ നല്കിയ ആര് സി ഉടമയായ പിതാവിന് കോടതി 30,250 രൂപ പിഴ ചുമത്തി. പുളിക്കല്‍ വലിയപറമ്പ് നെടിയറത്തില്‍ ഷാഹിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിഴയിട്ടത്. കേസിനാസ്പദമായ സംഭവം നടന്നത്കഴിഞ്ഞ സെപ്റ്റംബര്‍ 24 നായിരുന്നു.
പ്രായപൂര്‍ത്തിയാകാത്തയാള്‍ കാര്‍ ഓടിക്കുന്നത് പിടികൂടിയത് കരിപ്പൂര്‍ പോലീസ് വിമാനത്താവള റോഡില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്ലാസ ജങ്ഷനില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ഷാഹിന്റെ പതിനേഴുകാരനായ മകനായിരുന്നു.
തുടര്‍ന്ന് കാര്‍ തടഞ്ഞുനിര്‍ത്തിയ എസ്.ഐ. അബ്ദുള്‍നാസര്‍ പട്ടര്‍ക്കടവന്‍ ആര്.സി. ഉടമയായ ഷാഹിന്റെ പേരില്‍ കേസെടുക്കുകയായിരുന്നു. പിഴയൊടുക്കി ഷാഹിന്‍ കേസില്‍ നിന്നൊഴിവാകുകയായിരുന്നു.






