ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ദോഹയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-1736 വിമാനം അടിയന്തരമായി കറാച്ചിയിലിറക്കി. വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ യാത്രക്കാരന്റെ മരണം സ്ഥിരീകരിച്ചു.
യാത്രക്കാരന് അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് അടിയന്തരമായി വിമാനം ഇറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ലാന്‍ഡിംഗിന് മുന്‍പ് യാത്രക്കാരന് മരണമടഞ്ഞു.
നൈജീരിയ സ്വദേശിയായ അബ്ദുള്ള (60) ആണ് മരണമടഞ്ഞത്. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്ക യാത്ര തുടരുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയെന്നും ഇന്‍ഡിയോ വ്യക്തമാക്കി. വിമാനത്തില്‍ നിന്നുള്ള സന്ദേശം ലഭിച്ചയുടന്‍ കറാച്ചിയില്‍ അടിയന്തരമായി ലാന്‍ഡിംഗിന് എയര്‍ ട്രാഫിക് കണ്ട്രോളര് അനുമതി നല്‍കുകയായിരുന്നു.






