ബോളിവുഡിലെ പ്രിയ നടിമാരിലൊരാളായ മാധുരി ദീക്ഷിതിന്റെ അമ്മ സ്നേഹലത ദീക്ഷീത് കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. വാര്‍ധക്യസഹജമായ രോഗത്തിനെ തുടര്‍ന്നായിരുന്നു അന്ത്യം. മരണവിവരം മാധുരിയും ഭര്‍ത്താവ് ശ്രീറാം നേനേയും വാര്‍ത്തക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. ഇപ്പോളിതാ അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുകയാണ് താരം.
ഇന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയുടെ മുറി ശൂന്യമായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ജീവിതത്തെ മുറുകെപിടിക്കാനും ആഘോഷിക്കാനുമെല്ലാം
അമ്മയാണ് ഞങ്ങളെ പഠിപ്പിച്ചത്. ഒരുപാട് പേരെ അമ്മ സഹായിച്ചിട്ടുണ്ട്. അമ്മയെ ഒരുപാട് മിസ് ചെയ്യും. പക്ഷേ ഓര്‍മകളിലൂടെ അമ്മ എന്നും ഞങ്ങളുടെ കൂടെ ജീവിക്കും.
അമ്മയുടെ തമാശ പറയാനുള്ള കഴിവും പോസിറ്റീവിറ്റിയും പ്രസരിപ്പുമെല്ലാം എല്ലാവരേയും ആകര്‍ഷിക്കുന്നതായിരുന്നു.
ഞങ്ങളുടെ ഓര്‍മകളിലൂടെ അമ്മയുടെ ജീവിതം ഞങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുമെന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ മാധുരി പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. വികാരനിര്‍ഭരമായ കുറിപ്പിനോടൊപ്പം അമ്മയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഒരു മനോഹര ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ജൂഹി ചൗള, സുസ്മിത സെന്‍, സഞ്ജയ് കപൂര്‍, വൈഭവി മെര്‍ച്ചന്റ്, മൗനി റോയ്, കരിഷ്മ കപൂര്‍, ദിയ മിര്‍സ, അഥിയ ഷെട്ടി, ലാറ ദത്ത തുടങ്ങി നിരവധി പേര് മാധുരി
ദീക്ഷിതിന് ആശ്വാസം പകര്‍ന്ന് പ്രതികരിച്ചു.
സ്നേഹലത 2013ലെ ഗിലാബ് ഗ്യാങ് എന്ന ചിത്രത്തില്‍ മാധുരിയോടൊപ്പം ഗാനമാലപിച്ചിരുന്നു.






