
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ചിത്രകൂടില്‍ മകളേയും ഭാര്യയേയും ഗ്രഹനാഥന് വെടിവച്ചുകൊന്നു. ഒരു യുവാവുമായി മകള്‍ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചിത്രകൂടില്‍ ബാഹില്‍പുര്‍വ സ്വദേശിയായ നന്ദകിഷോര്‍ ത്രിപാഠിയാണ് ഇരുവര്‍ക്കും നേരെ വെടിവച്ചത്. ഭാര്യ പ്രമീളയും (36) പതിനാറ് വയസുള്ള മൂത്ത മകളുമാണ് കൊല്ലപ്പെട്ടത്.
സമൂഹമാധ്യമങ്ങളില്‍ വൈറലായ മകളുടെ വീഡിയോ കഴിഞ്ഞ ദിവസം പ്രതി കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയ്യാള് മകളുമായി വാക്ക് തര്‍ക്കം ഉണ്ടായി. ഇതിനിടെയാണ് പ്രതി മകര്ക്ക് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍ ആദ്യതവണ വെടിയുതിര്‍ക്കുമ്പോള്‍ മകളെ രക്ഷിക്കാനായി ശ്രമിച്ച ഭാര്യക്ക് വെടിയേല്‍ക്കുകയായിരുന്നു. ഭാര്യക്ക് വെടിയേറ്റെന്ന് കണ്ടിട്ടും പ്രതി വീണ്ടും മകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയൊച്ച കേട്ടെത്തിയ അയല്‍ക്കാരാണ് ഇരുവരേയും ആശുപത്രിയിലേക്ക് എത്തിച്ചയ്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്നേ പ്രമീള മരിച്ചിരുന്നു. ചികിത്സയിലരിക്കേ 16 വയസുള്ള മകളും മരിച്ചു. സംഭവത്തില്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.






