
ഒരു ഭാര്യയെക്കൊണ്ടു തന്നെ ജീവിക്കാന്‍ വയ്യെന്നാണ് മിക്ക ഭര്ത്താക്കന്മാരുടേയും വിലാപം. അപ്പോള്‍ രണ്ടു കെട്ടിയവരുടെ കാര്യം എന്താകും?. ഗുരുഗ്രാമില്‍ ഒരു എഞ്ചിനീയര്‍ രണ്ടു സ്ത്രീകളെ ഭാര്യമാരാക്കിയെന്ന് മാത്രമല്ല തന്റെ ആഴ്ചദിവസങ്ങള് അവര്‍ക്ക് വേണ്ടി വീതിച്ചു നല്‍കുകയും ചെയ്തു.
ഓരോ ഭാര്യമാര്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം വീതമാണ് ഇയാള്‍ മാറ്റി വെച്ചിരിക്കുന്നത്. അവസാന ദിവസം തനിക്ക് സ്വന്തമായി വിനിയോഗിക്കാനും. മദ്ധ്യപ്രദേശിലെ ഗുരുഗ്രാം സ്വദേശിയായ എഞ്ചിനീയര്‍ ആദ്യം വിവാഹം കഴിച്ചത് 2018 ല്‍ ആയിരുന്നു. സീമ എന്നാണ് ആദ്യഭാര്യയുടെ പേര്. ഇവര്‍ക്ക് ഒരു മകനുമുണ്ട്.
മൂന്നുപേരുമായി സന്തോഷമായി ജീവിച്ചു വരുന്നതിനിടയിലാണ് കോവിഡ് വന്നത്. തുടര്‍ന്ന് ഭാര്യയേയും മകനെയും ഭാര്യവീട്ടില്‍ കൊണ്ടുപോയി ആക്കി. എന്നാല്‍ ലോക്ഡൗണ്‍ തുടര്‍ന്നതോടെ ഭാര്യയും മകനും ഭാര്യവീട്ടിലും സ്വന്തം വീട്ടില്‍ ഇയാള്‍ തനിച്ചാകുകയും ചെയ്തു.
ഈ സമയത്ത് തനിക്കൊപ്പം ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടാകുകയും അത് വളര്‍ന്ന് ഒരുമിച്ച് താമസിക്കാന്‍ ഇരുവരും തീരുമാനം എടുക്കുന്നതിലേക്ക് എത്തുകയും ചെയ്തു. ഈ ബന്ധത്തെക്കുറിച്ച് ആദ്യഭാര്യ സീമയൊട്ട് അറിഞ്ഞതുമില്ല.
ബന്ധം വളര്‍ന്ന് സഹപ്രവര്‍ത്തക എഞ്ചിനീയറുടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തതോടെ ഇയാള്‍ക്ക് ലോക്ഡൗണ്‍കാലത്ത് അവരെ രഹസ്യമായി വിവാഹം കഴിക്കേണ്ടിയും വന്നു. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധത്തെക്കുറിഞ്ഞ് അറിഞ്ഞ സീമ എഞ്ചിനീയര്‍ക്കെതിരേ പോലീസില്‍ പരാതി നല്കി.
ഇരുവരേയും കൗണ്‍സിലിംഗിന് വിധേയമാക്കി. ഇരുവരും പല തരത്തിലുള്ള വാദങ്ങളും നിരത്തി. ഒടുവില്‍ മറ്റു മാര്‍ഗ്ഗമില്ലാതായതോടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. മൂന്ന് ദിവസം ആദ്യഭാര്യയ്ക്കൊപ്പവും മൂന്ന് ദിവസം രണ്ടാംഭാര്യയ്ക്ക് ഒപ്പവും താമസിക്കണമെന്നായിരുന്നു തീര്‍പ്പ്.






