
എന്‍ഐഎ പോപ്പുലര്‍ഫ്രണ്ട് കേസില്‍ കുറ്റപത്രം നല്കി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തകേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. കൊച്ചി എന്‍ഐഎ കോടതിയിലാണ് സമര്‍പ്പിച്ചത്. 59 പേരാണ് പ്രതി പട്ടികയില്‍ ഉള്ളത്. മറ്റ് മതങ്ങള്‍ക്കെതിരെ ഗൂഡാലോചന നടത്തി ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കുക എന്നതായിരുന്നു ഇവരുടെ നീക്കമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ ചൂണ്ടി കാട്ടി. മുസ്ലീം യുവാക്കള്‍ക്കിടയില്‍ ആയുധ പരിശീലനം നടത്താനും പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത്. ഇതിനു വേണ്ടി ഫണ്ട് സമാഹരണം നടത്തിയെന്നും എന്‍ഐഎ പറയുന്നു. ഭീകരസംഘടനയായ ഐഎസിന്റെയുള്പ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം. തങ്ങളുടെ നീക്കങ്ങള്‍ക്ക് തടസം നില്‍ക്കുന്നവരെ ഇല്ലാതാക്കാനും പിഎഫ്ഐ പദ്ധതിയിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നിരോധിത സംഘടനായായ ഐ.എസിനെ പിന്തുണച്ചത് ഇതേ ലക്ഷ്യത്തോടെയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഒന്നാം പ്രതി പോപ്പലുര്‍ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്റഫ് മൗലവിയാണ് .






