
വടകര ഓര്ക്കാട്ടേരിയില് യന്ത്ര ഊഞ്ഞാലില് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഓര്ക്കാട്ടേരി ചന്തയുടെ ഭാഗമായ യന്ത്ര ഊഞ്ഞാല് അഴിക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശിയായ ഷംസുവിനു അപകടം സംഭവിച്ചത്. ഊഞ്ഞാല് അഴിച്ചുമാറ്റുന്നതിനിടെ ഷംസുവിന്റെ കാല് കമ്പിയില് കുടുങ്ങുകയായിരുന്നു. വടകര ഫയര്ഫോഴ്സ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
രണ്ട് മണിക്കൂള് നീണ്ടു നിന്ന രക്ഷാപ്രവര്ത്തനത്തിനിടെ എടച്ചേരി പൊലീസും വടകരയില് നിന്നെത്തിയ ഫയര്ഫോഴ്സും ചേര്ന്ന് ഇയാളെ രക്ഷിച്ചത്. മാസങ്ങള്ക്ക് മുന്പ് ചന്തയുടെ ഭാഗത്ത് സ്ഥാപിച്ചതാണ് ഈ യന്ത്ര ഊഞ്ഞാല് . ഏറ്റവും ഉയരത്തില് കയറി യന്ത്രം അഴിച്ചു മാറ്റുന്നതിനിടെയാണ് ഷംസുവിന്റെ കാല് കുടുങ്ങിയത്. ഇയാള്ക്ക് സാരമായ പരുക്കുകള് മാത്രമേ പറ്റിയിട്ടുള്ളു.







Comments