തിരുവനന്തപുരം:കെടിയു വിസി ഡോ. സിസ തോമസിനുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ സര്‍ക്കാരിന്റെ തുടര്‍നടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. സിസ തോമസ് നല്കിയ ഹര്‍ജിയിലാണ് നടപടി. അതേസമയം, നോട്ടീസിന് മറുപടി നല്കാന് സിസയോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലവും നല്‍കണം.
കേസ് 23 ന് വീണ്ടും പരിഗണിക്കും. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റതിനായിരുന്നു സിസ തോമസിന് സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നല്കിയ പേരുകള്‍ തള്ളിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിസതോമസിനെ വിസിയായി നിയമിച്ചത്. അന്ന് മുതല്‍ സര്‍ക്കാരും ഗവര്‍ണറും ഉടക്കിലായിരുന്നു.
മുന്‍കൂര്‍ അനുമതിയില്ലാതെ വിസി സ്ഥാനമെറ്റടുത്തതിലാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സിസ തോമസിന് കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയത്.
സിസാ തോമസിനെ നിയമിച്ച് 5 മാസത്തിന് ശേഷമാണ് ചുമതലയേറ്റതില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ നിന്നും മാറ്റി പകരം നിയമനം നല്‍കിയിരുന്നില്ല. ഒടുവില്‍ സിസയുടെ പരാതിയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തിരുവനന്തപുരത്ത് നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു.






